
വിമത പ്രക്ഷോഭം ശക്തമായപ്പോള്‍ രാജ്യം വിടും മുമ്പ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് സിറിയയുടെ മുഴുവന്‍ സൈനിക രഹസ്യങ്ങളും ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്ന് റിപ്പോര്‍ട്ട്. അതിനുപകരമായാണ് സുരക്ഷിതമായി രാജ്യം വിടാന്‍ ഇസ്രയേല്‍ അസദിനെ സഹായിച്ചതെന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
മാത്രമല്ല, അസദ് നല്‍കിയ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഇസ്രയേല്‍ സിറിയയ്ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയതെന്നും വിവരമുണ്ട്. റഷ്യയിലേക്ക് രക്ഷപ്പെടുന്നതിനെക്കുറിച്ച് അസദ് തന്റെ ഏറ്റവും അടുത്ത ഉപദേശകരെ പോലും അറിയിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ ചാരന്മാരാണ് അദ്ദേഹത്തെ രാജ്യത്തിന് പുറത്തുപോകാന്‍ സഹായിച്ചത്. അസദിനെ ട്രാക്ക് ചെയ്യാതിരിക്കാന്‍ വിമാനത്തില്‍ ട്രാന്‍സ്പോണ്ടര്‍ മാറിയിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. അസദ് ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്നതിലും പിന്നീട് അദ്ദേഹത്തെ പുറത്താക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ച റഷ്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.