നരേന്ദ്ര മോദി അഴിമതി നടത്തിയോ? റഫാല്‍ യുദ്ധവിമാന ഇടപാടിലെ കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; കിക്ക്ബാക്ക് ആര്‍ക്കൊക്കെ കിട്ടി?

മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് ഫ്രാന്‍സുമായി ഉണ്ടാക്കിയ റഫാല്‍ യുദ്ധവിമാന കരാറില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉണ്ടാക്കിയ മാറ്റം ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. 126 റഫാല്‍ യുദ്ധവിമാനം പ്രതിരോധ സേനക്കായി വാങ്ങാനായിരുന്നു മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ കരാര്‍. ഒരു യുദ്ധവിനാനത്തിന് 629 കോടിയാണ് വില നിശ്ചയിച്ചത്. ഈ കരാറില്‍ മോദി സര്‍ക്കാര്‍ മാറ്റം വരുത്തിയത് ഇപ്പോഴും സംശയത്തിന്റെ നിഴലിലാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 126 യുദ്ധ വിമാനങ്ങളില്‍ 108 എണ്ണം ഇന്ത്യയില്‍ തന്നെ ഉണ്ടാക്കാനായിരുന്നു കോണ്‍ഗ്രസ് ഉണ്ടാക്കിയ കരാര്‍. പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലാണ് ഇത് നിര്‍മ്മിക്കുക എന്നും മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ വ്യക്തമാക്കിയുരുന്നു.

എന്നാല്‍ ഈ കരാറില്‍ 126 യുദ്ധവിമാനം എന്നത് വെറും 36 യുദ്ധവിമാനമാക്കി മോദി കുറച്ചു. മാത്രമല്ല, ഒരു യുദ്ധവിമാനത്തിന് 1611 കോടി രൂപയാണ് ചെലവാക്കിയത്. അങ്ങനെ 58,000 കോടി രൂപ റഫാല്‍ യുദ്ധവിമാനത്തിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ചെലവിട്ടു. റിലയന്‍സ് ഉടമകളില്‍ ഒരാളായ അനില്‍ അംബാനിയുടെ കമ്പനിയെ പങ്കാളിയാക്കിയായിരുന്നു യുദ്ധവിമാനം നിര്‍മ്മിക്കാനുള്ള പുതിയ കരാര്‍ഫ്രാന്‍സിലെ ദസ്സാള്‍ട്ട് ഏവിയേഷനുമായി മോദി സര്‍ക്കാര്‍ ഒപ്പുവെച്ചത്. അനില്‍ അംബാനിയുടെ ഈ കമ്പനിയാകട്ടെ റഫാല്‍ കരാറില്‍ മാറ്റംവരുത്തിയതിന് വെറും രണ്ടാഴ്ച മുമ്പ് മാത്രം സ്ഥാപിച്ചതുമായിരുന്നു.

റഫാല്‍ ഇടപാടില്‍ നടന്ന അഴിമതിയെ കുറിച്ച് മുന്‍ പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന് എല്ലാം അറിയാമായിരുന്നു. അദ്ദേഹത്തെ മറികടന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കരാര്‍ മാറ്റിക്കൊടുത്തത്. ആ നടപടിയില്‍ മനോഹര്‍ പരീക്കര്‍ അതൃപ്തി അറിയിച്ചതോടെ അദ്ദേഹത്തെ പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. 

126 യുദ്ധവിമാനം കിട്ടേണ്ടിടത്ത് അത്രയും യുദ്ധവിമാനത്തിന് കണക്കാക്കിയിരുന്ന തുകയേക്കാള്‍ അധികം പണം നല്‍കി 36 യുദ്ധവിമാനം വാങ്ങി. കഴി‍ഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യന്‍ ഏയര്‍ഫോഴ്സിന് ആകെ കിട്ടിയത് 36 യുദ്ധവിമാനം മാത്രമാണ്.  അനില്‍ അംബാനിയുടെ കമ്പനി പാപ്പരാണെന്ന് ചൂണ്ടിക്കാട്ടി അടച്ചുപൂട്ടുകയും ചെയ്തു. 

കോണ്‍ഗ്രസ് ഉണ്ടാക്കിയ കരാറില്‍ നിന്ന് 35,356 കോടി രൂപയാണ് മോദി സര്‍ക്കാര്‍ റഫാല്‍ യുദ്ധവിമാനത്തിനായി മുടക്കിയത്. ഇതിന് പിന്നില്‍ ആര്‍ക്കൊക്കെ കിക്ക്ബാക്ക് കിട്ടിയെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. റഫാല്‍ കരാര്‍ രാജ്യം മറന്നിട്ടില്ലെന്നും കോണ്‍ഗ്രസ് ഓര്‍മ്മിപ്പിക്കുന്നു. 

വീണ്ടും അധികാരത്തില്‍ എത്തിയാല്‍ അഴിമതിക്കെതിരെ കൂടുതല്‍ ശക്തമായ നീക്കങ്ങള്‍ ഉണ്ടാകുമെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളുടെ വേഗത കൂടുമെന്നും നരേന്ദ്ര മോദി ബിഹാറില്‍ പ്രസംഗിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മോദിയുടെ കാലത്ത് നടന്ന റഫാല്‍ ഇടപാടിനെ കുറിച്ച് കോണ്‍ഗ്രസ് ഓര്‍മ്മിപ്പിക്കുന്നത്. 

Did Narendra Modi commit corruption in the rafael deal? Congress questions modi

More Stories from this section

family-dental
witywide