ശബരിമലയില്‍ ദിലീപിന്റെ വിഐപി ദര്‍ശനം: ”ഇവരെപ്പോലുള്ള ആളുകള്‍ക്ക് എന്തിന്റെ പേരിലാണ് പ്രത്യേക പരിഗണന” വീണ്ടും കോടതി

കൊച്ചി: നടന്‍ ദിലീപിന് ശബരിമലയില്‍ ദര്‍ശനത്തിന് വിഐപി പരിഗണന ലഭിച്ചതിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്നു ചോദിച്ച കോടതി ദിലീപിന് വിഐപി പരിഗണന നല്‍കിയത് ഗൗരവതരമെന്നും ചൂണ്ടിക്കാട്ടി.
ദിലീപിനായി മറ്റ് ഭക്തരെ തടഞ്ഞുവെച്ചെന്നും ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മറ്റ് ഭക്തര്‍ക്ക് തടസം നേരിട്ടുവെന്ന് മനസ്സിലായെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹരിവരാസനം ചൊല്ലുന്ന സമയത്ത് നിരവധി ഭക്തര്‍ അവിടെ ദര്‍ശനത്തിനായി കാത്തുനില്‍പ്പുണ്ടായിരുന്നു. ദിലീപിന്റെ ദര്‍ശനത്തിനായി ആദ്യത്തെ നിരയില്‍ തന്നെ ഭക്തരെ തടഞ്ഞു. ഇത് അനുവദിക്കാനാകില്ല. ആരാണ് ഭക്തരെ തടയാന്‍ അധികാരം നല്‍കിയത്? മറ്റ് ഭക്തരെ തടഞ്ഞുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ ഒരു ഉദ്യോഗസ്ഥനും അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം ദിലീപിന് സോപാനത്തിന് സമീപം ഹരിവരാസനം ചൊല്ലിത്തീരുന്നത് വരെ ദര്‍ശനത്തിന് അവസരമൊരുക്കിയതിനെതിരെ ദേവസ്വം ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദൃശ്യങ്ങള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. ഹാജരാക്കിയ ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ വെച്ച് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍ പരിശോധിച്ചു കൊണ്ടിരിക്കവേ ആയിരുന്നു കോടതിയുടെ പരാമര്‍ശമെത്തിയത്.

More Stories from this section

family-dental
witywide