ചെങ്ങന്നൂർ: തീയറ്ററിൽ ഹിറ്റായി മാറിക്കഴിഞ്ഞ പൃഥിരാജ് സുകുമാരൻ – ബ്ലെസി ചിത്രം ആട് ജീവിതത്തിന്‍റെ വ്യാജ പതിപ്പ് ഇന്‍റനെറ്റിൽ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ ബ്ലെസി പൊലീസിൽ പരാതി നൽകി. ഇന്നലെ റിലീസായ ചിത്രത്തിന്‍റെ പതിപ്പ് വ്യാപകമായ രീതിയിലാണ് ഇന്‍റർനെറ്റിൽ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് ബ്ലെസി ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലും സൈബർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയത്.അതിനിടെ ചിത്രം മൊബൈലിൽ പകർത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ ചെങ്ങന്നൂരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെങ്ങന്നൂർ സീ സിനിമാസ് തീയറ്ററുടമയുടെ പരാതിയിലാണ് ചെങ്ങന്നൂരിൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തത്. ചിത്രത്തിന്‍റെ പ്രദർശനതിനിടെ മൊബൈൽ ഫോണിൽ ഇയാൾ റെക്കോർഡ് ചെയ്തു എന്നാണ് ആരോപണം. എന്നാൽ പരിശോധനയിൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ഒന്നും കണ്ടെത്താനായിട്ടില്ല. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഫോൺ വിദഗ്ദ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. താൻ വീഡിയോ കാൾ ചെയ്യുകയായിരുന്നു എന്നും സിനിമ റെക്കോഡ് ചെയ്തിട്ടില്ലെന്നുമാണ് കസ്റ്റഡിയിൽ ഉള്ളയാൾ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. എന്തായാലും വിദഗ്ദ പരിശോധനക്ക് ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാകു എന്നാണ് പൊലീസ് പറയുന്നത്.
Director Blessy filed complaint agaisnt Aadujeevitham fake prints circulated on internet