കൽപ്പറ്റ: മലയാള ചലച്ചിത്ര സംവിധായകൻ പ്രകാശ് കോളേരിയെ വയനാട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസമായി പ്രകാശിനെ കാണാനില്ലായിരുന്നുവെന്നാണ് വിവരം. കണ്ടെത്താനായി നടത്തിയ തിരച്ചിലിലാണ് അദ്ദേഹത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
‘അവൻ അനന്തപത്മനാഭൻ’, ‘വരും വരാതിരിക്കില്ല’, ‘മിഴിയിതളിൽ കണ്ണീരുമായി’, ‘പാട്ടുപുസ്തകം’ എന്നീ ചിത്രങ്ങൾ ഒരുക്കിയത് പ്രകാശ് കോളേരിയാണ്.1987-ലാണ് ആദ്യ ചിത്രം ‘മിഴിയിതളിൽ കണ്ണീരു’മായി പുറത്തിറങ്ങിയത്. 2013-ൽ പുറത്തിറങ്ങിയ ‘പാട്ടുപുസ്തക’മാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
തിരുവനന്തപുരം സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയമാണ് പ്രകാശ് കോളേരി ഐച്ഛികവിഷയമായി പഠിച്ചത് . 1993 ൽ കന്നട താരം രമേശ് അരവിന്ദ് , സുധ ചന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘അവൻ അനന്തപത്മനാഭൻ’ ശ്രദ്ധേയമായ സിനിമയാണ് .