സംവിധായകന്‍ തോമസ് ബെര്‍ലി അന്തരിച്ചു ,വിടവാങ്ങിയത് മലയാളിയായ ആദ്യത്തെ ഹോളിവുഡ് താരം

കൊച്ചി : നടനും നിര്‍മാതാവും തിരക്കഥാകൃത്തുമായ കുരിശിങ്കല്‍ തോമസ് ബെര്‍ലി(92) അന്തരിച്ചു. ഹോളിവുഡില്‍ സിനിമ പഠിക്കുകയും ഒന്നര പതിറ്റാണ്ട് അവിടെ പ്രവര്‍ത്തിക്കുകയും ചെയ്ത മലയാളിയായ ആദ്യത്തെ ഹോളിവുഡ് താരമാണ് വിടവാങ്ങിയത്. സംസ്‌കാരം പിന്നീട്.

ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സോഫി മഠത്തില്‍ക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ടാനിയ ഏബ്രഹാം, തരുണ്‍ തോമസ്, ടമീന, മരുമക്കള്‍: ഏബ്രഹാം തോമസ് പള്ളിവാതുക്കല്‍, ജോര്‍ജ് ജേക്കബ് പുരയ്ക്കല്‍.

1953 ല്‍ റിലീസ് ചെയ്ത ‘തിരമാല’ സിനിമയിലെ നായക വേഷത്തിലൂടെ അരങ്ങേറ്റം കുറിച്ച തോമസ് ബെര്‍ലി പക്ഷേ, ഈ സിനിമയിലെ അഭിനയം പോരെന്ന തോന്നലില്‍ അമേരിക്കയിലെ ഹോളിവുഡിലേക്കെത്തി. സിനിമയുടെ ചിത്രീകരണ കലപഠിക്കുകയായിരുന്നു ലക്ഷ്യം. അതിനായി യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയിലെ അപ്ലൈ ഡ് ആര്‍ട്സ് വകുപ്പിനു കീഴില്‍ 1957ല്‍ പ്രവേശനം നേടി. പിന്നീട് ദീര്‍ഘകാലം സിനിമാ മോഹങ്ങളുമായി ഹോളിവുഡിലായിരുന്നു.

ഏണസ്റ്റ് ഹെമിങ്വേയുടെ ഓള്‍ഡ് മാന്‍ ആന്‍ഡ് ദ് സീ (കിഴവനും കടലും) സിനിമയാക്കാന്‍ അമേരിക്കയിലെ വന്‍കിട നിര്‍മാണ കമ്പനിയായ വാര്‍ണര്‍ ബ്രദേഴ്‌സ് തീരുമാനിച്ചപ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി കടലിലെ ചിത്രീകരണമായിരുന്നു. സി നിമ ഉപേക്ഷിക്കാന്‍ പോലും കമ്പനി ആലോചിച്ചപ്പോള്‍ ആ വെല്ലു വിളി ഏറ്റെടുത്തതു തോമസ് ബെര്‍ലിയായിരുന്നു.

പീന്നീട് നാട്ടിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം 2 മലയാള സിനിമകള്‍ നിര്‍മിക്കു കയും സംവിധാനം ചെയ്യുകയും ചെയ്തു. കെ.പി.ഉമ്മറും ഷീലയും അഭിനയിച്ച ഇതു മനുഷ്യനോ, പ്രേംനസീറും സീമയും കേന്ദ്ര കഥാപാത്രങ്ങളായ വെള്ളരിക്കാപ്പട്ടണം എന്നീ സിനിമകളാണ് അദ്ദേഹം മലയാളത്തില്‍ നിര്‍മിച്ചത്. ഓ, കേരള എന്ന കാര്‍ട്ടൂണ്‍ പുസ്തകം അടക്കം 3 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കൊച്ചിന്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ഭാരവാഹികൂടിയായിരുന്നു തോമസ് ബെര്‍ലി.

More Stories from this section

family-dental
witywide