തിരുവനന്തപുരം: റംസാന്‍-വിഷു ആഘോഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡു ഇന്നു മുതല്‍ വിതരണം ചെയ്യും. 3,200 രൂപ വീതമാണ് വിതരണം ചെയ്യുന്നത്. ഇപ്പോള്‍ നല്‍കുന്നത് കുടിശിക തുകയാണ്. 2023 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കുടിശികയുള്ള വിതരണം ചെയ്യുമ്പോള്‍ ഇനി ബാക്കിയുള്ളത് നാല് മാസത്തെ പെന്‍ഷന്‍ കുടിശികകൂടിയാണ്.
പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തും. 2 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. 6.88 ലക്ഷം പേരുടെ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്.
റംസാന്‍-വിഷു ആഘോഷങ്ങള്‍ വറുതിയിലാകുമെന്ന് പ്രതീക്ഷിച്ചവരിലേക്കാണ് ആശ്വാസമായി രണ്ടുമാസത്തെ തുക എത്തുന്നത്. കഴിഞ്ഞ മാസം ഒരു ഗഡു പെന്‍ഷന്‍ തുക വിതരണം ചെയ്തിരുന്നു.