സേവന ഫീസിന്റെ കാര്യത്തില്‍ തര്‍ക്കം ; ജനപ്രിയ മാട്രിമോണി ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ന്യൂഡല്‍ഹി: സേവന ഫീസ് നല്‍കുന്നതുമായ ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഭാരത് മാട്രിമോണി ഉള്‍പ്പെടെ ചില ജനപ്രിയ മാട്രിമോണി ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്യുന്നു. മാട്രിമോണി ആപ്പുകള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്‌.

ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്യുന്നു. ഉള്‍പ്പെടെ ഇന്ത്യയിലെ 10 കമ്പനികളുടെ ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്യുന്നു.

26 ശതമാനം വരെ ഫീസ് ചുമത്തുന്നതില്‍ നിന്ന് ഗൂഗിളിനെ തടയാനുള്ള ചില ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ശ്രമങ്ങളാണ് തര്‍ക്കത്തിന് ആധാരം. എന്നാല്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇളവ് നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതിയുടെ ജനുവരിയിലും ഫെബ്രുവരിയിലും വന്ന രണ്ട് തീരുമാനങ്ങള്‍ക്ക് ശേഷം ഫീസ് ഈടാക്കാനോ ആപ്പുകള്‍ നീക്കം ചെയ്യാനോ ഗൂഗിളിന് അനുമതി ലഭിച്ചു.

Matrimony.com ഡേറ്റിംഗ് ആപ്ലിക്കേഷനുകളായ ഭാരത് മാട്രിമോണി, ക്രിസ്ത്യന്‍ മാട്രിമോണി, മുസ്ലീം മാട്രിമോണി, ജോഡി എന്നിവ വെള്ളിയാഴ്ച ഡിലീറ്റ് ചെയ്തതായി കമ്പനി സ്ഥാപകന്‍ മുരുകവേല്‍ ജാനകിരാമന്‍ പറഞ്ഞു, ഈ നീക്കത്തെ ‘ഇന്ത്യന്‍ ഇന്റര്‍നെറ്റിന്റെ ഇരുണ്ട ദിനം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ആപ്പ് സ്റ്റോറിലെയും ആന്‍ഡ്രോയിഡ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെയും നിക്ഷേപം, സൗജന്യ വിതരണം ഉറപ്പാക്കല്‍, ഡെവലപ്പര്‍ ടൂളുകളും അനലിറ്റിക് സേവനങ്ങളും കവര്‍ ചെയ്യുന്നതിനാണ് ഫീസ് എന്നാണ് ഗൂഗിള്‍ പറയുന്നത്. മാത്രമല്ല, ഗൂഗിള്‍ പ്ലേ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന 200,000-ലധികം ഇന്ത്യന്‍ ഡെവലപ്പര്‍മാരില്‍ മൂന്ന് ശതമാനം മാത്രമേ സേവന ഫീസ് നല്‍കേണ്ടതുള്ളൂവെന്നും ഗൂഗിള്‍ വിശദീകരിക്കുന്നു.