കള്ളൻ കപ്പലിൽ തന്നെ? ഒഡീഷ സർക്കാർ ആശുപത്രിയിൽ 2 രോഗികളെ ബലാത്സംഗം ചെയ്തതിന് ഡോക്ടർക്കെതിരെ കേസെടുത്തു

ഭുവനേശ്വർ: ഡീഷയിലെ കട്ടക്കിലുള്ള സർക്കാർ ആശുപത്രിയിൽ രണ്ട് രോഗികളെ ഡോക്ടർ ബലാത്സംഗം ചെയ്തതായി പരാതി. കട്ടക് എസ്‌സിബി മെഡിക്കൽ കോളേജിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഹൃദ്രോഗ വിഭാഗത്തിൽ ജോലിചെയ്തിരുന്ന പ്രതി എക്കോകാർഡിയോഗ്രാം പരിശോധനയ്ക്കെത്തിയ രോ​ഗികളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് പരാതി.

ചികിത്സയ്ക്കായി എത്തിയ രോ​ഗികളുടെ ബന്ധുക്കൾ തന്നെ അക്രമിച്ചതായി ചൂണ്ടികാട്ടി ആരോപണവിധേയനായ ഡോക്ടർ ആശുപത്രിയിൽ ചികിത്സ തേടി. ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ പേര് പോലീസ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇരയായവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മംഗളബാഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.

അന്വേഷണം ആരംഭിച്ചെന്നും ഇരകളുടെ മൊഴി രേഖപ്പെടുത്തുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കട്ടക്ക് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി) അനിൽ മിശ്ര പറഞ്ഞു. ആശുപത്രി അധികൃതർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

റസിഡൻ്റ് ഡോക്ടർക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു.

More Stories from this section

family-dental
witywide