വളർത്തുനായ മാന്തി; പേ വിഷബാധയേറ്റ് ഹോമിയോ ഡോക്ടർ മരിച്ചു

പാലക്കാട്,മണ്ണാർക്കാട് പേവിഷബാധയേറ്റ് കുമരംപുത്തൂരിൽ ഹോമിയോ ഡോക്ടർ റംലത്ത് (42) മരിച്ചു. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യയാണ്. രണ്ടു മാസം മുൻപ് വീട്ടിലെ വളർത്തു നായയുടെ നഖം തട്ടി മുറിവേറ്റിരുന്നെങ്കിലും ചികിത്സ തേടിയിരുന്നില്ല. ദിവസങ്ങൾക്കു ശേഷം നായ ചത്തെങ്കിലും പേ വിഷം എന്ന സംശയം തോന്നിയില്ല.

അസ്വസ്ഥതയെത്തുടർന്ന് റംലത്ത് ഞായറാഴ്ച മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രികളിലും കോട്ടത്തറ ആശുപത്രിയിലും ചികിത്സ തേടി. ഇവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. അവിടെ നിരീക്ഷണത്തിലായിരിക്കെ റംലത്തും ഭർത്താവ് ഉസ്‌മാനും തിങ്കളാഴ്ച പുലർച്ചെ മെഡിക്കൽ കോളജ് അധികൃതരുടെ അനുമതിയില്ലാതെ വീട്ടിലേക്ക് മടങ്ങി. രാവിലെ വീട്ടിലെത്തിയശേഷം വീണ്ടും അസ്വസ്ഥതയുണ്ടാവുകയും ഉച്ചയോടെ മരണപ്പെടുകയും ചെയ്തു.

മരണം പേ വിഷ ബാധ മൂലമെന്ന് ആരോഗ്യ വകുപ്പ് എത്തി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി ഇടപഴകിയവരോട് കുത്തിവയ്പ് എടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide