നായ്ക്കള്‍ പിന്നാലെ വന്നു, ഭയന്നോടിയ സഹോദരങ്ങള്‍ ട്രെയിന്‍ തട്ടി മരിച്ചു, നായ്ക്കളുടെ ഉടമകള്‍ക്കെതിരെ കേസ്

ജോധ്പൂര്‍: ബനാര്‍ കാന്ത് റെയില്‍വേ സ്റ്റേഷന് മുമ്പുള്ള ബനാര്‍ റോഡിലെ റെയില്‍വേ ട്രാക്കിന്റെ താല്‍ക്കാലിക റൂട്ടിലൂടെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു രണ്ട് സഹോദരങ്ങളും സഹോദരിമാരും. ഈ സമയം ചില വളര്‍ത്തു നായ്ക്കള്‍ കുരച്ചുകൊണ്ട് അവരുടെ പിന്നാലെ പാഞ്ഞു. നായ്ക്കള്‍ പാഞ്ഞടുക്കുന്നത് കണ്ട കുട്ടികള്‍ പേടിച്ച് റെയില്‍വേ ട്രാക്കിലേക്ക് ഓടി. അതേസമയം, ട്രാക്കിലൂടെ അതിവേഗത്തില്‍ വന്ന ഗുഡ്സ് ട്രെയിന്‍ കുട്ടികളെ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ജോധ്പൂരിലെ മാതാ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അപകടവിവരം ലഭിച്ചയുടന്‍ ഡിപിസി അമൃത ദുഹാന്‍, എഡിസിപി നസിം അലി തുടങ്ങി നിരവധി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

അനന്യ യുവരാജ് സിംഗ് എന്നീ രണ്ട് സഹോദരങ്ങളാണ് മരിച്ചത്. അഞ്ച്, ഏഴ് ക്ലാസുകളിലായാണ് ഇരുവരും പഠിക്കുന്നത്. മറ്റു സുഹൃത്തുക്കള്‍ ഇവരുടെ വീട്ടുകാരെ വിവരമറിയിച്ചു. പ്രധാന റോഡിനും കോളനിക്കുമിടയില്‍ റെയില്‍വേ ട്രാക്കുണ്ടെന്ന് സ്ഥലത്തുണ്ടായിരുന്ന ജനക്കൂട്ടം പറഞ്ഞു. 2 കിലോമീറ്ററോളം അതില്‍ ഒരു തരത്തിലുമുള്ള ക്രോസിംഗും ഇല്ല.

അതേസമയം, നായയുടെ ഉടമയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ജനങ്ങളുടെ ആക്രോശത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അതിനുശേഷം മാത്രമേ മൃതദേഹം എടുക്കുകയുള്ളൂവെന്ന ആളുകളുടെ രോഷത്തിനു മുന്നില്‍ പൊലീസിന് മറ്റ് വഴികളില്ലായിരുന്നു.

നഗരസഭയുടെ നായപിടുത്ത സംഘത്തെ വിളിച്ചുവരുത്തി ഓംപ്രകാശ് രതി എന്ന ആളുടെ വീട്ടില്‍ നിന്ന് നാല് നായ്ക്കളെ കൊണ്ടുപോയി. കൂടാതെ, ഓംപ്രകാശ് രതിയുടെ മുഴുവന്‍ കുടുംബത്തെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, അവിടെ ചോദ്യം ചെയ്യുകയും കേസെടുക്കുകയുമായിരുന്നു.

More Stories from this section

family-dental
witywide