ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് ജൂനിയർ പ്രതിശ്രുത വധുവായ കിംബർലി ഗിൽഫോയിലുമായുള്ള ബന്ധം വേർപിരിഞ്ഞതിനെ തുടർന്ന് പുതിയ കാമുകി ബെറ്റിന ആൻഡേഴ്സൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഔദ്യോഗിക ടീമിൽ അംഗമാകാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്.
ജൂനിയർ ട്രംപും ബെറ്റിന ആൻഡേഴ്സണും അടുത്തിടെ മാർ-എ-ലാഗോ സന്ദർശിച്ചിരുന്നു. ഇരുവർക്കും ഡൊണാൾഡ് ട്രംപ് ആശംസകളറിയിക്കുകയും ചെയ്തു. അതിനിടെയാണ് ബെറ്റിന, ട്രംപിന്റെ ടീമിൽ കണ്ണുവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ഡിസംബർ 17 ലെ റിപ്പോർട്ട് അനുസരിച്ച്, ട്രംപ് ഭരണകൂടത്തിലേക്ക് കയറാൻ ആൻഡേഴ്സണിന് പദ്ധതിയുണ്ടെന്ന് മാർ-എ-ലാഗോയിലെ ഉറവിടങ്ങൾ ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.
നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ റിസോർട്ട് ഹോമുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ബെറ്റിന. ട്രംപ് അഡ്മിൻ്റെ വക്താവ് എന്ന നിലയിൽ പ്രവർത്തിക്കാനാണ് ബെറ്റിന ശ്രമിക്കുന്നത്. അതേസമയം, ട്രംപിന്റെ അടുപ്പക്കാർക്ക് ബെറ്റിന വരുന്നതിനോട് യോജിപ്പില്ല.
ട്രംപിൻ്റെ അടുത്ത വൃത്തത്തിലെ പ്രധാനികൾ ബെറ്റിന ഒരു ബാധ്യതയാകുമെന്നാണ് വിശ്വസിക്കുന്നത്. ബെറ്റിനയുടെ സോഷ്യൽമീഡിയ ഇടപെടലുകളും ഇവർ പ്രശ്നമായി ചൂണ്ടിക്കാട്ടുന്നു. കൊവിഡ് പാൻഡെമിക് സമയത്ത് അവളുടെ മാസ്ക് അനുകൂല നിലപാടും ബ്ലാക്ക് ലൈവ്സ് മാറ്റർ അനുകൂല വികാരങ്ങളും ട്രംപിന്റെ നയങ്ങളുമായി യോജിച്ച് പോകുന്നില്ലെന്നാണ് വിലയിരുത്തൽ.
Don Jr’s new GF Bettina Anderson eyeing Trump admin role