കമല ഹാരിസ് ‘സോവിയറ്റ് ശൈലി’ വില നിയന്ത്രണം കൊണ്ടുവരും, നികുതി 80 ശതമാനമാകും, ചിലവ് 100 മടങ്ങ് വർധിക്കുമെന്നും ട്രംപ്

ന്യൂയോർക്ക്: ഡെമോക്രാറ്റ് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥി കമലാ ഹാരിസ് ജയിച്ചാൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്. നിലവിലെ വൈസ് പ്രസിഡൻ്റ്കൂടിയായ കമലാ ഹാരിസ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുന്നോട്ട് വെച്ച സാമ്പത്തിക പദ്ധതി ചൂണ്ടികാട്ടി നിശിതമായി വിമർശനമാണ് ട്രംപ് നടത്തിയത്. കമലയുടെ നിർദ്ദേശങ്ങൾ അമേരിക്കൻ ജനതയുടെ ജീവിതച്ചെലവ് വലിയ തോതിൽ മോശമാക്കുമെന്ന് ട്രംപ് തറപ്പിച്ചു പറഞ്ഞു.

തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ കൂടിയാണ് കമലക്കെതിരെ ട്രംപ് കടുത്ത വിമർശനവുമായി രംഗത്ത് എത്തിയത്., ‘ഇപ്പോൾ സാധനങ്ങൾ ചെലവേറിയതാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, കമല നാല് വർഷം പ്രസിഡൻ്റായാൽ അവ 100 മടങ്ങ് മോശമാകും’ – എന്നാണ് ട്രംപ് അഭിപ്രായപെട്ടത്. കമല സോവിയറ്റ് സ്റ്റൈൽ പ്രൈസ് കൺട്രോളുകൾ നടപ്പിലാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഓരോ അമേരിക്കക്കാരനും അവരുടെ വരുമാനത്തിൻ്റെ 80% വരെ നികുതി ചുമത്തുന്ന നിലയിലുള്ള പദ്ധതികളാകും കമല കൊണ്ടുവരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിങ്ങൾക്ക് കൂടുതൽ പണവും കുറഞ്ഞ നികുതിയും വേണമെങ്കിൽ, വോട്ട് ട്രംപിന് നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കമല സ്വകാര്യ ആരോഗ്യ സംരക്ഷണം നിർത്തലാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide