സെലെന്‍സ്‌കിയെ കുറ്റപ്പെടുത്തി ട്രംപ്; ഒരു സമാധാന കരാറിനായി യുക്രെയ്ന്‍ കുറച്ച് ഭൂമി റഷ്യക്ക് വിട്ടുകൊടുക്കേണ്ടിവരും!

വാഷിംഗ്ടണ്‍: റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിക്കാന്‍ സഹായിച്ചത് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയാണെന്ന് കുറ്റപ്പെടുത്തി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

നവംബര്‍ 5 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ട്രംപ് യുക്രെയ്നിനുള്ള യുഎസ് നയം മാറ്റുമോ എന്നും സഹായങ്ങളെ എങ്ങനെ വെട്ടിച്ചുരുക്കുമെന്നും അടക്കമുള്ള ആശങ്കയിലേക്കാണ് ട്രംപിന്റെ വാക്കുകള്‍ നീങ്ങുന്നത്. 2022-ല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ബില്യണ്‍ കണക്കിന് ഡോളര്‍ യുഎസ് സൈനിക സഹായം അഭ്യര്‍ത്ഥിക്കുകയും സ്വീകരിക്കുകയും ചെയ്തതിന് സെലെന്‍സ്‌കിയെ പ്രചാരണ പാതയില്‍ പതിവായി വിമര്‍ശിച്ചിട്ടുണ്ട് ട്രംപ്. സെലെന്‍സ്‌കിയെ ‘ഭൂമിയിലെ ഏറ്റവും വലിയ കച്ചവടക്കാരന്‍’ എന്നാണ് ട്രംപ് ആവര്‍ത്തിച്ച് വിളിക്കുന്നത്.

മാത്രമല്ല, മോസ്‌കോയുമായി സമാധാനം തേടുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി യുക്രേനിയന്‍ നേതാവിനെ ട്രംപ് ആക്ഷേപിക്കുകയും ചെയ്തു. ഒരു സമാധാന കരാറുണ്ടാക്കാന്‍ യുക്രെയ്ന്‍ അതിന്റെ കുറച്ച് ഭൂമി റഷ്യക്ക് വിട്ടുകൊടുക്കേണ്ടിവരുമെന്നും ട്രംപ് നിലപാട് അറിയിച്ചു.

പാട്രിക് ബെറ്റ്-ഡേവിഡുമായി വ്യാഴാഴ്ച പിബിഡി പോഡ്കാസ്റ്റിന് നല്‍കിയ സംഭാഷണത്തിലാണ് യുക്രെയ്‌നിനെതിരായ വിമര്‍ശനത്തില്‍ ട്രംപ് ഒരു പടി കൂടി കടന്ന് മുന്നോട്ട് പോയത്. റഷ്യ യുക്രേനിയന്‍ പ്രദേശം ആക്രമിച്ചപ്പോള്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിന് മാത്രമല്ല, അത് ആരംഭിക്കാന്‍ സഹായിച്ചതിനും സെലന്‍സ്‌കിയെ കുറ്റപ്പെടുത്തണമെന്നും ട്രംപ് ആരോപിച്ചു.

More Stories from this section

family-dental
witywide