വാഷിങ്ടൺ: ഗോൾഫിൽ രണ്ട് സ്വർണമെഡലുകൾ സ്വന്തമാക്കി മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ട്രംപ്. പക്ഷേ സ്വന്തം ഗോൾഫ് ക്ലബിന്റെ പുരസ്കാരമാണ് ട്രംപ് നേടിയതെന്നുമാത്രം. ട്രംപ് ഇന്റർനാഷണൽ ഗോൾഫ് മികച്ച താരങ്ങൾക്ക് നൽകുന്ന രണ്ട് സ്വർണ മെഡലുകളാണ് ട്രംപ് നേടിയത്. ക്ലബ് ചാമ്പ്യൻഷിപ്പ് ട്രോഫിയും സീനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് ട്രോഫിയുമാണ് ട്രംപിന് ലഭിച്ചത്.
സോഷ്യൽമീഡിയയിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. അതേസമയം, പരിഹാസവുമായി ജോ ബൈഡൻ രംഗത്തെത്തി. ട്രംപിൻ്റെ പോസ്റ്റിൻ്റെ സ്‌ക്രീൻഷോട്ട് എക്‌സിൽ പങ്കിട്ടുകൊണ്ട് ജോ ബൈഡൻ രംഗത്തെത്തി. സർക്കാസ്റ്റിക്കായി ട്രംപിന് അഭിനന്ദനങ്ങൾ നേർന്നാണ് ബൈഡൻ പ്രതികരിച്ചത്.
തെരഞ്ഞെടുപ്പിൽ ബൈഡന്റെ എതിരാളിയായിരിക്കും ട്രംപ്. 2020ൽ അന്നത്തെ അമേരിക്കൻ പ്രസിഡൻ്റായിരുന്ന ട്രംപിനെ ബൈഡൻ പരാജയപ്പെടുത്തിയിരുന്നു.
Donald trump got two golf golf medal from his own club