സത്യം അറിയാൻ തൻ്റെ ഭാര്യ മെലാനിയ ട്രംപിൻ്റെ പുതിയ പുസ്തകം എല്ലാവരും വാങ്ങി വായിക്കണമെന്ന് ഡോണൾഡ് ട്രംപ്

തൻ്റെ ഭാര്യ മെലാനിയ ട്രംപിൻ്റെ പുതിയ പുസ്തകം എല്ലാവരും വാങ്ങി വായിക്കണമെന്ന് ഡോണൾഡ് ട്രംപിൻ്റെ അഭ്യർഥന. മെലാനിയ ട്രംപിൻ്റെ പുതിയ ഓർമക്കുറിപ്പിൻ്റെ പേര് മെലാനിയ എന്നു തന്നെയാണ്. “വെല്ലുവിളികളെ ധീരമായും നിശ്ചയദാർഢ്യത്തോടെയും നേരിട്ട ശ്രദ്ധേയയായ ഒരു സ്ത്രീയുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച ” എന്നാണ് ആമസോൺ ഈ പുസ്കത്തെ കുറിച്ച് വിവരിച്ചിരിക്കുന്നത്.

പുസ്തകത്തിലേക്കുള്ള ആമസോൺ ലിങ്ക് പങ്കിട്ടുകൊണ്ട് ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി, “നിങ്ങൾ മുൻ പ്രഥമ വനിതയെ എന്നെപ്പോലെ സ്നേഹിക്കുന്നെങ്കിൽ, അവളുടെ പുതിയ പുസ്തകം ഇപ്പോൾ വാങ്ങുക. പുതിയ പുസ്തകം യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൻ്റെ പ്രഥമ വനിത എന്ന നിലയിലുള്ള മെലാനിയയുടെ ജീവിതവും ഉൾക്കാഴ്ചയും ഞങ്ങൾ പങ്കിട്ട അനുഭവങ്ങൾ, അവളുടെ സംരംഭക നേട്ടങ്ങൾ, ഒപ്പം യൂറോപ്പിൽ അവളുടെ കുട്ടിക്കാലം മുതൽ അവൾ അനുഭവിച്ച വെല്ലുവിളികളും വിജയങ്ങളും തുറന്നു പറയുന്നു”

തൻ്റെ സ്ലൊവേനിയൻ ബാല്യകാലം, യൂറോപ്പിലെയും ന്യൂയോർക്കിലെയും ഉയർന്ന ഫാഷൻ ലോകത്തെ ജീവിതം, ഈ പുസ്തകത്തിലുണ്ടെന്ന് ആമസോൺ പറയുന്നു. അവളുടെ ജീവിതം. ട്രംപുമായുള്ള പ്രണയബന്ധത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മാതൃത്വത്തെ കുറിച്ചും മെലാനിയ തുറന്നു പറയുന്നു. അവൾ വൈറ്റ് ഹൗസിൽ ഉണ്ടായിരുന്ന സമയത്തെ പിന്നാമ്പുറ കഥകളും ഇതിൽ പങ്കുവയ്ക്കുന്നുണ്ട്.

Donald Trump has taken to Truth Social to promote his wife Melania Trump’s upcoming memoir