ന്യൂയോർക്ക്: ചൈനയുമായുള്ള അതിർത്തി തർക്കങ്ങളുടെ പേരിൽ ടിക്ക് ടോക്കിന് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത് അന്ന് ലോകമാകെ വലിയ ചർച്ചയായിരുന്നു. എന്നാൽ ഇന്ത്യക്കും മുന്നെ അമേരിക്കയിൽ ടിക്ക് ടോക്ക് നിരോധിക്കാൻ അന്നത്തെ പ്രസിഡന്‍റായിരുന്ന ട്രംപ് വലിയ തോതിൽ ശ്രമം നടത്തിയിരുന്നതും എവർക്കും അറിയുന്നതാണ്. എന്നാൽ അതേ ട്രംപ്, യു എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ പരിശ്രമിക്കുമ്പോൾ ടിക്ക് ടോക്കിൽ അക്കൗണ്ട് എടുത്തു എന്നതാണ് ഇന്ന് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
ട്രംപിന്റെ ടിക് ടോക്ക് അക്കൗണ്ട് യു എസിൽ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപ്, പണ്ട് നിരോധിക്കാൻ ശ്രമിച്ച ടിക്ക് ടോക്കിൽ ഇപ്പോൾ അക്കൗണ്ട് എടുത്തതിന് പിന്നിലെ ലക്ഷ്യം എന്താണെന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. യുവജനങ്ങളെ കൈയിലെടുക്കാനാണ് ട്രംപ് ടിക് ടോക്കില്‍ അക്കൗണ്ടെടുത്തതെന്നാണ് വിലയിരുത്തല്‍. എതിര്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡൻ നേരത്തെ തന്നെ ടിക് ടോക്കില്‍ സജീവമായതോടെയാണ് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ട്രംപും ടിക്ക് ടോക്കിൽ എത്തിയിരിക്കുന്നത്. ആദ്യ ദിനം തന്നെ 2 മില്യണിലേറേ ഫോളോവേഴ്സിനെ സൃഷ്ടിച്ചുകൊണ്ട് ഏവരെയും ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട് ട്രംപ്.
Donald Trump joins TikTok and rapidly wins two million followers