പെൻസിൽവേനിയ പിടിച്ചു, വിജയത്തിന് തൊട്ടരികെ ട്രംപ്

അമേരിക്കയുടെ പുതിയ പ്രസിഡൻ്റായി ട്രംപ് അവരോധിക്കപ്പെടാൻ ഇനി ഏതാനുംമിനിട്ടുകൾ മാത്രം. 5 ഇലക്ടറൽ വോട്ടുകൾ കൂടി കിട്ടിയാൽ ട്രംപ് വിജയിക്കും. ഏറ്റവും പ്രധാനപ്പെട്ട സ്വിങ് സ്റ്റേറ്റായ പെൻസിൽവേനിയ ട്രംപ് പിടിച്ചതോടെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഇത്തവണ വൈറ്റ്ഹൈസ് തുറന്നിരിക്കുന്നത് ഡൊണാൾഡ് ട്രംപ് എന്ന 78 വയസ്സുകാരൻ റിപ്പബ്ളിക്കനുവേണ്ടിയാണ്…

അമേരിക്ക ഉറങ്ങാത്ത രാത്രിയാണ് ഇന്ന്. ഫ്ലോറിഡയിൽ ആഘോഷത്തിന്റെ തിരമാലകൾ ആർത്തലച്ചു തുടങ്ങി. തിരഞ്ഞെടുപ്പിന്റെ ഉഷ്ണമാപിനികളിൽ നിന്ന് താപനില താണു.. കയ്യെത്തും ദൂരത്ത് വിജയം കാത്തിരിക്കുകയാണ് ട്രംപ്. അമേരിക്കയുടെ 47ാംമത്തെ പ്രസിഡൻ്റായി റിപ്പബ്ളിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയുും മുൻ പ്രസിഡൻ്റുമായിരുന്ന ഡോണൾഡ് ട്രംപ് അവരോധിക്കപ്പെടാൻ ഇനി കുറച്ചു കാത്തിരുന്നാൽ മതിയാകും. ജനവിധി പൊതുവെ ട്രംപിന് ആനുകൂലമായിരുന്നു. എല്ലാ ചുവപ്പൻ കോട്ടകളും ശക്തമായി തന്നെ ട്രംപ് നിലനിർത്തി. എങ്ങോട്ടെന്ന് അറിയാതെ നിന്നിരുന്ന 7 സംസ്ഥാനങ്ങളും ചുവപ്പിലേക്ക് ചാഞ്ഞു. 3 ഇടത്ത് ട്രംപ് വിജയം ഉറപ്പിച്ചു. പെൻസിൽവേനിയയിലും ജോർജിയയിലും നോർത്ത് കരോലിനയിലും. ബാക്കി നാലിടത്ത് മുമ്പിലാണ്.. ഫോക്സ് ന്യൂസ് ട്രംപായിരിക്കും അടുത്ത പ്രസിഡൻ്റ് എന്ന് ഉറപ്പിച്ചു കഴിഞ്ഞു.

ഫ്ലോറിഡയിൽ ട്രംപിൻ്റെ വാച്ച് പാർട്ടിയിൽ ആഹ്ലാദം പങ്കിടാൻ ഹൌസ് സ്പീക്കർ മൈക്ക് ജോൺസണും ജോൺ എഫ് കെന്നഡി ജൂനിയറും ഉൾപ്പെടെ നിരവധി പേരാണ് എത്തിച്ചേർന്നിരിക്കുന്നത്.

അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് നൈറ്റ് വാച്ച് പാർട്ടിയിൽ ഒത്തുകൂടിയ ട്രംപ് അനുയായികൾ പരസ്പരം ആലിംഗനം ചെയ്യുകയും കോളുകൾ വിളിക്കുകയും മുകളിലേക്കും താഴേക്കും ചാടുകയും ഫലങ്ങൾ കുതിച്ചുയരുമ്പോൾ ആഘോഷിക്കാൻ ലഭിച്ച അവസരങ്ങളിലെല്ലാം അവരുടെ MAGA തൊപ്പികൾ വായുവിലേക്ക് എറിയുകയും ചെയ്തു.

Donald Trump Leads to Victory