നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഫ്ലോറിഡ പ്രതിനിധി മൈക്ക് വാൾട്‌സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തിരഞ്ഞെടുത്തുവെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ ഒരു പ്രമുഖ വിമർശകനായി അറിയപ്പെടുന്ന വ്യക്തിയാണ് വാൾട്സ്. ട്രംപ് അനുകൂലിയും മുൻ നാഷണൽ ഗാർഡ് കേണലുമായ വാൾട്ട്സ്, ഏഷ്യ-പസഫിക് മേഖലയിലെ ചൈനീസ് പ്രവർത്തനങ്ങളെക്കുറിച്ച് നിരന്തരം ആശങ്ക പ്രകടിപ്പിക്കുന്ന വ്യക്തിയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിൻ്റെ സ്ഥാനം നിർണായ സ്വാധീനമുള്ള പദവിയാണ്.
ബൈഡൻ ഭരണകൂടത്തിൻ്റെ 2021ലെ അഫ്ഗാനിസ്ഥാൻ പിൻമാറ്റത്തെ വിമർശിക്കുന്ന വാൾട്ട്സ് ട്രംപിൻ്റെ വിദേശ നയ സമീപനത്തെ പരസ്യമായി പിന്തുണയക്കുന്നു.
സെക്രട്ടറിമാരായ ഡൊണാൾഡ് റംസ്‌ഫെൽഡിൻ്റെയും റോബർട്ട് ഗേറ്റ്‌സിൻ്റെയും കീഴിൽ പ്രതിരോധ നയ ഡയറക്ടറായി സേവനമനുഷ്ഠിച്ചത് അദ്ദേഹത്തിൻ്റെ പുതിയ ജോലിക്ക് മുതൽകൂട്ടാകും. 2018-ൽ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മിലിറ്ററി ലോജിസ്റ്റിക്സ് സംബന്ധിച്ച ഹൗസ് ആംഡ് സർവീസസ് സബ്കമ്മിറ്റിയുടെ അധ്യക്ഷനും ഇൻ്റലിജൻസ് സെലക്ട് കമ്മിറ്റിയിലെ അംഗവുമാണ്.
Donald Trump picked Mike Waltz as national security adviser