ഒരു ദയയും ആരും പ്രതീക്ഷിക്കണ്ട! നയം വ്യക്തമാക്കി ട്രംപ്, ‘കൊലപാതകികളെയും ബലാത്സംഗികളെയും വെറുതെ വിടില്ല, വധശിക്ഷ നൽകും’

വാഷിങ്ടൺ: വധശിക്ഷക്ക് ശിക്ഷിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെ ശിക്ഷ പരോളില്ലാത്ത ജീവപര്യന്തമാക്കി മാറ്റുന്നതായി സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെ നയം വ്യക്തമാക്കി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അക്രമാസക്തരായ ബലാത്സംഗികൾ, കൊലപാതകികൾ, രാക്ഷസന്മാർ എന്നിവരിൽ നിന്ന് സംരക്ഷിക്കാൻ വധശിക്ഷ ശക്തമായി പിന്തുടരാൻ നീതിന്യായ വകുപ്പിന് നിർദേശം നൽകുമെന്നും ട്രംപ് വ്യക്തമാക്കി.

ക്രൂരമായ കൊലയാളികളിൽ 37 പേരുടെ വധശിക്ഷ ജോ ബൈഡൻ ഇളവ് ചെയ്തു. ബൈഡന്റെ നടപടിയിൽ. ഇരകളുടെ ബന്ധുക്കളും സുഹൃത്തുക്കളും തകർന്നിരിക്കുകയാണ്. അവർക്ക് വിശ്വസിക്കാനാകാത്ത തീരുമാനമാണ് ബൈഡൻ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സഹതടവുകാരെ കൊലപ്പെടുത്തിയ ഒമ്പത് പേർ, ബാങ്ക് കവർച്ചയ്ക്കിടെ കൊലപാതകം നടത്തിയ നാല് പേർ, ജയിൽ ഗാർഡിനെ കൊലപ്പെടുത്തിയ ഒരാൾ എന്നിവർ ഇതിലുൾപ്പെടെയാണ് ബൈഡൻ മാപ്പ് നൽകിയത്. ആദ്യ തവണ പ്രസിഡന്‍റായ സമയത്ത് ട്രംപ് 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം വധശിക്ഷകൾ പുനരാരംഭിച്ചിരുന്നു.

Donald Trump Promises death penalty for murderers and rapists

More Stories from this section

family-dental
witywide