വധശ്രമത്തിന് ശേഷം പ്രസിഡന്റ് ബൈഡൻ തന്നോട് പറഞ്ഞതെന്ത്; വെളിപ്പെടുത്തി ട്രംപ്

ന്യൂഡൽഹി: വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട തന്നോ‌ട് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്ത് ഡോണൾഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നിർണായക നിമിഷത്തിൽ തല വലത്തോട്ട് തിരിച്ചത് ഭാഗ്യമാണെന്ന് ബൈഡൻ തന്നോട് പറഞ്ഞതായി ട്രംപ് പറഞ്ഞു. ജൂലൈ 13 ന് പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന റാലിക്കിടെയാണ് തോമസ് മാത്യു ക്രൂക്‌സ് എന്ന 20 കാരൻ ട്രംപിന് നേരെ വെടിയുതിർത്തത്.

ബൈഡനുമായി നല്ല സംഭാഷണമാണുണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘നിങ്ങൾ വലത്തേക്ക് തിരിഞ്ഞത് ഭാഗ്യമാണെന്നാണ് ബൈഡൻ പറഞ്ഞു. ഇപ്പോൾ എനിക്കും അങ്ങനെ തോന്നുന്നുവെന്ന് ട്രംപ് പറഞ്ഞു. വയറിനാണ് വെടിയേറ്റതെന്ന് സർവീസ് ഏജന്റുമാർ കരുതിയെന്നും സ്ട്രക്ചറിൽ കൊണ്ടുപോകാനുള്ള അവരുടെ ശ്രമം താൻ തടഞ്ഞെന്നും ട്രംപ് വ്യക്തമാക്കി.

വധശ്രമത്തിന് ശേഷം സീക്രട്ട് സർവീസ് ഡയറക്ടർ കിംബർലി ചീറ്റിലുമായി താൻ കൂടിക്കാഴ്ച നടത്തിയതായും മുൻ പ്രസിഡൻ്റ് വെളിപ്പെടുത്തി. ബൈഡന്റ് ആരോ​ഗ്യത്തെക്കുറിച്ച് വൈറ്റ് ഹൗസ് യാഥാർഥ്യം വെളിപ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

Donald Trump Reveals What Joe Biden Told Him After Assassination Attempt

More Stories from this section

family-dental
witywide