കമലാ ഹാരിസുമായി തീരുമാനിച്ച സെപ്റ്റംബർ 10 ലെ സംവാദത്തിൽ നിന്ന് പിന്മാറുമെന്ന് ട്രംപിന്റെ ഭീഷണി

വാഷിങ്ടൺ: അടുത്ത മാസം കമലാ ഹാരിസുമായി തീരുമാനിച്ച ടെലിവിഷൻ സംവാദത്തിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡോണൾഡ് ട്രംപ്. സംവാദത്തിന് ആതിഥേയത്വം വഹിക്കുന്ന ടെലിവിഷൻ ചാനൽ വ്യാജ വാർത്തയുടെ കേന്ദ്രമാണെന്നാരോപിച്ചാണ് ട്രംപ് സംശയം പ്രകടിപ്പിച്ചത്. സെപ്റ്റംബർ 10-നാണ് കമലാ ഹാരിസുമായി സംവാദം നിശ്ചയിച്ചിരുന്നത്.

ഹാരിസുമായുള്ള സെപ്തംബർ 10 ലെ മീറ്റിംഗിൽ നിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തി. എബിസി ന്യൂസിലായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ, ജോനാഥൻ കാൾ, റിപ്പബ്ലിക്കൻ അർക്കൻസാസ് യുഎസ് സെനറ്റർ ടോം കോട്ടൺ എന്നിവരുമായി എബിസിയുടെ ദിസ് വീക്ക് നടത്തിയ അഭിമുഖത്തെ പരാമർശിച്ച്, പ്രസിഡന്റ് സ്ഥാനാർഥികളുടെ സംവാദം നിഷ്പക്ഷമാകുമോ എന്നും ട്രംപ് സംശയമുന്നയച്ചു. “ഇന്ന് രാവിലെ എബിസി വ്യാജ വാർത്തകൾ കണ്ടു.

പരിഹാസ്യവും പക്ഷപാതപരവുമായ അഭിമുഖമാണ് കണ്ടത്. ഇവർ പക്ഷപാതരഹിതമായ സംവാദം നടത്തുമെന്ന് എങ്ങനെയാണ് കരുതുകയെന്നും ട്രംപ് ചോദിച്ചു. തനിക്കെതിരെ ബലാത്സംഗ ആരോപണം ഉന്നയിച്ച അവതാരകനും ദിസ് വീക്ക് ഹോസ്റ്റുമായ ജോർജ്ജ് സ്റ്റെഫാനോപോളസിനും എബിസി നെറ്റ്‌വർക്കിനുമെതിരെ തുടരുന്ന മാനനഷ്ടക്കേസിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.

Donald Trump threatens to pull out of 10 September debate

More Stories from this section

family-dental
witywide