അടുത്തയാഴ്ച മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡോണള്‍ഡ് ട്രംപ്

ന്യൂഡല്‍ഹി: അടുത്തയാഴ്ച അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മിഷിഗണില്‍ പ്രചാരണത്തിനിടെയാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി മോദി അതിശയകരമായ വ്യക്തിയാണെന്നും ട്രംപ് പറഞ്ഞു. ഇരുവരുടേയും കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

പ്രധാനമന്ത്രി മോദി സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ അമേരിക്ക സന്ദര്‍ശിക്കും, ഈ സമയത്ത് അദ്ദേഹം ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുകയും ന്യൂയോര്‍ക്കിലെ യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുകയും ചെയ്യും.

More Stories from this section

family-dental
witywide