അജയ്യനായി ട്രംപ്; നെവാഡയിലെ റിപ്പബ്ലിക്കൻ കോക്കസുകളിൽ വിജയം, നോട്ടയോട് തോറ്റ് ഹേലി

മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നെവാഡയിലെ റിപ്പബ്ലിക്കൻ കോക്കസുകളിൽ വിജയം . ബാലറ്റിലെ ഒരേയൊരു പ്രധാന സ്ഥാനാർത്ഥി എന്ന നിലയിൽ അദ്ദേഹത്തിൻ്റെ വിജയം ഉറപ്പായിരുന്നു.
കോക്കസ് സൈറ്റുകൾ അടച്ചതിനെ തുടർന്ന് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചു. ഇതോടെ റിപ്പബ്ലിക്കൻ മത്സരങ്ങളിലെ തുടർച്ചയായ നാലാം വിജയം ട്രംപ് ഉറപ്പിച്ചിരിക്കുകയാണ്.

നെവാഡയിലെ അദ്ദേഹത്തിൻ്റെ വിജയം മുൻകൂട്ടി പ്രവചിച്ചിരുന്നതാണ്. അദ്ദേഹത്തിൻ്റെ റിപ്പബ്ളിക്കൻ എതിരാളി നിക്കി ഹേലി, കോക്കസുകൾ ഉപേക്ഷിക്കുകയും പകരം പ്രൈമറി തിരഞ്ഞെടുക്കുകയുമാണ് ചെയ്തത്. അങ്ങനെ കഴിഞ്ഞ ദിവസം നടന്ന നെവാഡ പ്രൈമറിയിൽ ഹേലിയെക്കാൾ കൂടതൽ വോട്ടുകൾ നോട്ട (None of These Candidates”) നേടി. ഇതോടുകൂടി റിപ്പബ്ളിക്കൻ സ്ഥാനാർഥി ആരാകും ഏതാണ്ട് ഏറെക്കുറെ ഉറപ്പായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹേലിയുടെ സ്വന്തം സംസ്ഥാനമായ സൌത്ത് കരോലിനയിൽ 24നാണ് പ്രൈമറി. അവിടെയും പക്ഷേ വിജയം ട്രംപിന് ഒപ്പമായിരിക്കുമെന്നാണ് സൂചന.

യുഎസ് വെർജിൻ ഐലൻഡ്‌സ് കോക്കസിലും ട്രംപിന് മികച്ച നേട്ടം കൈവരിക്കാനായി. അവിടെ അദ്ദേഹം 73 ശതമാനം വോട്ട് നേടി, ഹേലിയെ മറികടന്നു. ഹേലിയുടെ സാധ്യത ഏതാണ്ട് മങ്ങിയ അവസ്ഥയാണ്.

മാർ-എ-ലാഗോയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, ഹേലി മൽസരത്തിൽ ഉറച്ച് നിലനിൽക്കുന്നതു സംബന്ധിച്ച് ട്രംപ് അമ്പരപ്പ് പ്രകടിപ്പിച്ചു, ഇത് പാർട്ടിയെയും രാജ്യത്തെയും വേദനിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Donald Trump won Nevada Republican caucuses

More Stories from this section

family-dental
witywide