അമേരിക്കയിലും കുടുംബവാഴ്ച; ട്രംപിൻ്റെ മരുമകൾ റിപ്പബ്ളിക്കൻ പാർട്ടി ദേശീയ സമിതി ഉപാധ്യക്ഷ

ഹൂസ്റ്റൺ ∙ യുഎസിലെ റിപ്പബ്ലിക്കൻ പാർട്ടിയിലെ നിർണായക പദവിയിലേക്ക് മുൻ യുഎസ് പ്രസിഡൻ്റും റിപ്പബ്ളിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന്റെ മരുമകൾ ലാറ ട്രംപ്. റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി (ആർഎൻസി) ഉപാധ്യക്ഷയായി ലാറയെ തിരഞ്ഞെടുത്തു. ടെക്സസിലെ ഹൂസ്റ്റണിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ലാറയെ തിരഞ്ഞെടുത്തത്. ട്രംപിന്റെ മകൻ എറിക്കിന്റെ ഭാര്യയാണ് മുൻ ടെലിവിഷൻ അവതാരക കൂടിയായ ലാറ (42). ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണറാലികളിലെ സ്ഥിരം സാന്നിധ്യമാണ്. റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റി പ്രസിഡൻ്റ് മൈക്കൽ വാറ്റ്ലിയാണ്.

2017 മുതൽ ട്രംപിൻ്റെ വിശ്വസ്തയായിരുന്ന റോണ മക്ഡാനിയലിനെ മാറ്റിയാണ് പുതിയ ആളെ കൊണ്ടുവന്നത്.

2020 ലെ തിരഞ്ഞെടുപ്പിൽ തനിക്കെതിരെ കൃത്രിമം നടത്തിയെന്ന ട്രംപിൻ്റെ വാദം അനുയായികൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിൽ ആർഎൻസി വേണ്ടത്ര തീവ്രത കാണിച്ചില്ല എന്നാണ് റോണയ്ക്ക് എതിരായ ഒരു ആരോപണം

റിപ്പബ്ലിക്കൻമാർക്ക് വേണ്ടിയുള്ള ധനസമാഹരണത്തിൽ പരാജയപ്പെട്ടെന്നും കഴിഞ്ഞ വർഷം പാർട്ടി ഖജനാവ് ഏറ്റവും മോശമായ അവസ്ഥയിലാണെന്നും അത് റോണയുടെ പരാജയമാണെന്നും വിലയിരുത്തപ്പെടുന്നു. ക്രിമിനലും സിവിലും അടക്കം നിരവധി കേസുകൾ നേരിടുന്ന ട്രംപിൻ്റെ കോടതി ചെലവിനു തന്നെ വലിയ തുക ചെലവാകുന്നുണ്ട്. അത് പലതും പാർട്ടിയാണ് വഹിക്കുന്നത്.

മരുമകൾ പർട്ടി തലപ്പത്ത് വരുന്നതോടെ, ട്രംപിന്റെ വർധിച്ചുവരുന്ന കോടതിച്ചെലവുകൾക്കായി ആർഎൻസി ഫണ്ട് ഉപയോഗിക്കുമോ എന്ന വിവാദവിഷയം ചർച്ചയാവുകയാണ്.

Donald Trump’s daughter-in-law Lara Elected to RNC

More Stories from this section

family-dental
witywide