ഇസ്രായേല്‍ ആക്രമണത്തില്‍ ലെബനനില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷം, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലെബനന്‍ ജനതയോട് ഹിസ്ബുള്ളയുടെ ‘മനുഷ്യകവചം’ ആകരുതെന്ന് ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ യുദ്ധം ലെബനന്‍ ജനതയോടല്ലെന്നും മറിച്ച് അവരുടെ വീടുകളില്‍ മിസൈലുകള്‍ സ്ഥാപിക്കുന്ന ഹിസ്ബുള്ളയോടാണെന്നും നെതന്യാഹു വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഇസ്രായേലികളുടെ സുരക്ഷക്കാനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ലെബനനിലെ ജനങ്ങള്‍ക്ക് എനിക്ക് ഒരു സന്ദേശമുണ്ട്, ഇസ്രായേലിന്റെ യുദ്ധം നിങ്ങളോടല്ല, ഹിസ്ബുള്ളയോടാണ്. വളരെക്കാലമായി, ഹിസ്ബുള്ള നിങ്ങളെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നു. അവര്‍ നിങ്ങളുടെ സ്വീകരണമുറികളില്‍ റോക്കറ്റുകളും ഗാരേജില്‍ മിസൈലുകളും സ്ഥാപിച്ചു. ആ റോക്കറ്റുകള്‍, മിസൈലുകള്‍ ഞങ്ങളുടെ നഗരങ്ങളെ നേരിട്ട് ലക്ഷ്യമിടുന്നു, ഹിസ്ബുള്ള ആക്രമണങ്ങളില്‍ നിന്ന് ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാന്‍, ഞങ്ങള്‍ ആ ആയുധങ്ങള്‍ പുറത്തെടുക്കണം,” നെതന്യാഹു പറഞ്ഞു.
അതേസമയം, ലെബനന്‍ ജനതയ്ക്ക് രക്ഷപെടാന്‍ ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ ഇത് ഗൗരവമായി എടുക്കണമെന്നും നെതന്യാഹു വ്യക്തമാക്കി. ഹിസ്ബുള്ളയുടെ ലക്ഷ്യത്തിനായി ലെബനന്‍ ജനത സ്വന്തം ജീവന്‍ അപകടപ്പെടുത്തരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ‘ഹിസ്ബുള്ളയെ നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവന്‍ അപകടത്തിലാക്കാന്‍ അനുവദിക്കരുത്. ലെബനനെ അപകടത്തിലാക്കാന്‍ ഹിസ്ബുള്ളയെ അനുവദിക്കരുത്. ദയവായി, ഇപ്പോള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുക. ഞങ്ങളുടെ ഓപ്പറേഷന്‍ പൂര്‍ത്തിയായാല്‍, നിങ്ങള്‍ക്ക് സുരക്ഷിതമായി നിങ്ങളുടെ വീടുകളിലേക്ക് മടങ്ങാം.’ നെതന്യാഹു പറഞ്ഞു.