മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിര്‍ത്തി പോകൂ… യുവതി യുവാക്കളെ, ‘ഇദ്ദേഹത്തെ നമ്പരുത്’; അന്‍വറിനെതിരെ വിനായകന്‍

കൊച്ചി: പി.വി അന്‍വറിനെതിരെ വിമര്‍ശനവുമായി നടന്‍ വിനായകന്‍. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്‌സ്ബുക് പോസ്റ്റില്‍ അന്‍വറിനോട് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിര്‍ത്തി പോകാനും വിനായകന്‍ ആവശ്യപ്പെടുന്നുണ്ട്. പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല, നിങ്ങള്‍ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂവെന്നും വിനായകന്‍ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.

പോസ്റ്റിങ്ങനെ

യുവതി യുവാക്കളെ
‘ഇദ്ദേഹത്തെ നമ്പരുത് ‘
ശ്രീമാന്‍ PV അന്‍വര്‍,
പാവപെട്ട ജനസമൂഹത്തെ കൂട്ടിനിര്‍ത്തിക്കൊണ്ട്
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത്
വ്യാമോഹം മാത്രമാണ്.
പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല.
കുയിലിയെയും, കര്‍താര്‍ സിംഗ് സാരഭയെയും, മാതംഗിനി ഹാജ്‌റായേയും, ഖുദിറാം ബോസിനെയും, അബുബക്കറേയും, മഠത്തില്‍ അപ്പുവിനെയും, കുഞ്ഞമ്പു നായരേയും, ചിരുകണ്ടനെയും …….നിങ്ങളുടെ അനുയായികള്‍ മറന്നുകഴിഞ്ഞു.
പിന്നെയല്ലേ പുത്തന്‍വീട്…..
Mr. PV അന്‍വര്‍
താങ്കളുടെ
മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം
നിര്‍ത്തി പോകൂ
യുവതി യുവാക്കളെ,
‘ഇദ്ദേഹത്തെ നമ്പരുത്’
നിങ്ങള്‍ നിങ്ങളുടെ സ്വന്തം രാഷ്ട്രീയത്തിലേക്ക് പറന്നു പോകൂ
ജയ് ഹിന്ദ് …

More Stories from this section

family-dental
witywide