ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ‘സാൻഡ്‌വിച്’ ആകാനില്ല: വിദേശനയം വ്യക്തമാക്കി ശ്രീലങ്കൻ പ്രസിഡന്റ്

കൊളംബോ: ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ ‘സാൻഡ്‌വിച്’ ആകാനില്ലെന്ന് തുറന്നു പറഞ്ഞ് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെ. സൂറിച്ചിൽനിന്നു പ്രസിദ്ധീകരിക്കുന്ന മൊണോക്കിൾ മാസികയുമായുള്ള അഭിമുഖത്തിലാണ് ദിസനായകെ ഇക്കാര്യം വ്യക്തമാക്കിയത്.

താൻ രാജ്യത്തിന്റെ പ്രസിഡന്റായിരിക്കുന്ന കാലത്ത് ആഗോള ശത്രുതയിൽ വലിച്ചിഴയ്ക്കപ്പെടുന്നതിൽനിന്നു ശ്രീലങ്ക മാറിനിൽക്കുമെന്നു വ്യക്തമാക്കിയ ദിസനായകെ, ഏതെങ്കിലും ശക്തമായ രാജ്യത്തിനൊപ്പം നിൽക്കുന്നതിനുപകരം ഇന്ത്യയും ചൈനയുമായും നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) സർക്കാരിന്റെ അടുപ്പം സന്തുലിതമാകുമെന്നും വ്യക്തമാക്കി.

‘‘ഒരു ഭൂരാഷ്ട്ര കലഹത്തിലും ഞങ്ങൾ ഇടപെടില്ല. ഒരു രാജ്യത്തോടും സഖ്യം ചേരില്ല. ‘സാൻഡ്‌വിച്’ ആകാൻ താൽപര്യമില്ല, പ്രത്യേകിച്ചും ഇന്ത്യയുടെയും ചൈനയുടെയും ഇടയിൽ. ഇരു രാജ്യങ്ങളും വിലപ്പെട്ട സുഹൃത്തുക്കളാണ്. എപിപി സർക്കാർ പ്രതീക്ഷിക്കുന്നത് ഇരു രാജ്യങ്ങളുമായി അടുത്ത ബന്ധമാണ്. യൂറോപ്യൻ യൂണിയൻ, മധ്യപൂർവേഷ്യ, ആഫ്രിക്ക തുടങ്ങിയവയുമായും മികച്ച ബന്ധം ആഗ്രഹിക്കുന്നു,’’ വിദേശകാര്യനയത്തെക്കുറിച്ചുള്ള ചോദ്യത്തിന് ദിസനായകെ മറുപടി നൽകി.

More Stories from this section

family-dental
witywide