ന്യൂജേഴ്‌സിയിൽ ഇന്ത്യൻ വിദ്യാർഥികളും ഉദ്യോഗസ്ഥരും താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം

ന്യൂയോർക്ക്: ന്യൂജേഴ്‌സി സിറ്റിയിലെ ഒരു റസി‍ഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തമുണ്ടായതായും അപകടത്തിൽപ്പെട്ട നിരവധി ഇന്ത്യൻ വിദ്യാർഥികളെയും ഉദ്യോഗസ്ഥരെയും രക്ഷിച്ചതായും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചത്. ഒന്നും രണ്ടും നിലകളിലേക്ക് തീ പടരുകയായിരുന്നു. കെട്ടിടത്തിൽ താമസിച്ചിരുന്നവർക്കോ അഗ്നിശനമസേന ഉദ്യോഗസ്ഥർക്കോ പരുക്കുകളില്ല.

വിദ്യാർഥികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവർക്കു താമസിക്കാനുള്ള സൗകര്യം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും നൽകിയതായും കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

തീ ഒന്നും രണ്ടും നിലകളിലെ മുഴുവൻ ഭാഗങ്ങളിലേക്കും ആളിപ്പടര്‍ന്നതായും കെട്ടിടത്തിനു സാരമായ നാശനഷ്ടമുണ്ടായതായും ന്യൂജേഴ്‌സിയിലെ അഗ്നിശമനസേന അധികൃതർ പറഞ്ഞു. സമീപത്തുള്ള കെട്ടിടത്തിന്റെ ചുമരുകൾക്കും കേടുപാടുപ്പറ്റി.

തീപിടിത്തത്തിൽ സമീപത്തെ കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അമേരിക്കൻ റെഡ് ക്രോസ് 14 നിവാസികൾക്ക് സഹായം നൽകിയിട്ടുണ്ട്.

More Stories from this section

family-dental
witywide