പെൻസിൽവാനിയ/തുമ്പമൺ : പ്രഫസർ കെ ഇടിക്കുള കോശി (79) തിങ്കളാഴ്ച കേരളത്തിൽ അന്തരിച്ചു. തുമ്പമൺ കൈതവന കുടുംബാംഗമാണ്.
ഭാര്യ: ലീലാ കോശി,
മക്കൾ: ഡോ. അനു കോശി, ഡോ. മിനു കോശി,
മരുമക്കൾ: ഡോ. ബാലാജി സക്കറിയ (കോഴിക്കോട് മെഡിക്കൽ കോളജ്), ഡോ. ആൽബി ഏലിയാസ് മെൽബേൺ ഓസ്ട്രേലിയ. കൊച്ചുമക്കൾ ആരോൺ, അന്ന, മിയ.
സഹോദരങ്ങൾ :തോമസ് ഇടിക്കുള (സെന്റ് തോമസ് മാർത്തോമാ ചർച് , പെൻസിൽവേനിയ) , ജോർജ് ഇടിക്കുള (സെന്റ് സ്റ്റീഫൻസ് മാർത്തോമാ ചർച് , ന്യൂജേഴ്സി )
സംസ്കാരം ഒക്ടോബർ 31 വ്യാഴാഴ്ച ഉച്ചക്ക് 12 നു ഭവനത്തിൽ നിന്നും ആരംഭിച് ചെന്നീർക്കര എബനീസർ മാർത്തോമ്മാ പള്ളിയിൽ (തുമ്പമൺ) നടക്കും.
വേൾഡ് മാത്തമാറ്റിക്കൽ അസോസിയേഷനിൽ അംഗമായിരുന്നു അദ്ദേഹം. ഇന്ത്യൻ ജേണൽ ഓഫ് മാത്തമാറ്റിക്സിൽ നിരവധി ഗവേഷണ തിസീസുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1967-ൽ തിരുവല്ലയിൽ മാത്തമാറ്റിക്സ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഉപരിപഠനത്തിനായി ജർമ്മനിയിലെ ഡോർട്ട്മണ്ട് സർവകലാശാലയിൽ ചേരുകയും ഗണിതശാസ്ത്രത്തിൽ ഡോക്ടറൽ ബിരുദം നേടുകയും ചെയ്തു. 1977-ൽ അദ്ദേഹം ലിബിയയിലെ ട്രിപ്പോളി യൂണിവേഴ്സിറ്റിയിൽ ഗണിതശാസ്ത്ര പ്രൊഫസറായി ചേർന്നു. 1988-ൽ തിരികെ വന്ന് കേരള സർവ്വകലാശാലയിൽ പൂൾ ഓഫിസറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹത്തിന് തവനൂർ എഞ്ചിനീയറിംഗ് കോളജിൽ ഗണിതശാസ്ത്ര പ്രൊഫസറായി. അവിടെ നിന്ന് വിരമിച്ച ശേഷം ചങ്ങനാശേരി വാകത്താനം സെൻ്റ് ഗ്രിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ ഗണിതശാസ്ത്ര പ്രൊഫസറായിരുന്നു. 2012-ൽ ഇലവിന്തിട്ടയിലെ ശ്രീ ബുദ്ധ വിമൻസ് എഞ്ചിനീയറിംഗ് കോളേജിൽ പ്രിൻസിപ്പൽ ആയിരുന്നു. 2017-ൽ വിരമിച്ച് മകൾക്കും കുടുംബത്തിനുമൊപ്പം താമസിച്ചു വരികയായിരുന്നു.
കൂടുതൽ വിവരങ്ങൾക്: തോമസ് ഇടിക്കുള(പെൻസിൽവാനിയ) 484 620 3813
വാർത്ത -പി പി ചെറിയാൻ