വെര്‍ജീനിയ : തിരുവല്ലാ ഇരവിപേരൂര്‍ ശങ്കരമംഗലത്ത് ചേറ്റുകണ്ടത്തില്‍ കുടുംബാംഗം ഡോ.ജോസഫ് കുര്യന്‍ (ബേബി 81) വെര്‍ജീനിയായിലെ ഫാള്‍സ് ചര്‍ച്ച് സിറ്റിയില്‍ അന്തരിച്ചു. ഇന്ത്യയില്‍ ആദ്യമായി കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമ്പോള്‍ ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്നോളജിയില്‍ കമ്പ്യൂട്ടര്‍ സിസ്റ്റംസ് പ്രോഗ്രാമര്‍ ആയിരുന്നു.
ഡല്‍ഹി ഐഐടിയില്‍ നിന്ന് പിഎച്ച്ഡി നേടിയ ഡോ.കുര്യന്‍ അമേരിക്കയിലെ ലൂസിയാനയില്‍ ഗ്രാംബ്ലിങ്ങ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ (GSU) 1986 മുതല്‍ മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സില്‍ ദീര്‍ഘകാലം പ്രൊഫസറായിരുന്നു. അനേക റിസേര്‍ച്ച് ആര്‍ട്ടിക്കിളിന്റെ രചയിതാവും, അനേക അവാര്‍ഡുകളുടെ ജേതാവുമാണ്.
ഭാര്യ: സൂസി ജോസഫ്
മകള്‍: ഡോ. ആനി ക്രൂഗര്‍
മരുമകന്‍: സ്‌കോട്ട് ക്രൂഗര്‍,
കൊച്ചുമക്കള്‍: ട്രൈസ്റ്റന്‍, ജൂലിയ
സഹോദരങ്ങള്‍ : അമ്മിണി കോശി (മുക്കരണത്ത്), സാറാമ്മ കുര്യന്‍ (മുള്ളാനകുഴിയില്‍ ), മാത്യു കുര്യന്‍, പരേതനായ കുര്യന്‍ സി.എബ്രഹാം
പൊതുദര്‍ശനം ഒക്ടോബര്‍ 26 ശനിയാഴ്ച രാവിലെ 9 മുതല്‍ 10 മണി വരെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് വെര്‍ജീനിയായില്‍ (41865 Destiny Dr, Aldie, VA, 20105). തുടര്‍ന്ന് നടത്തപ്പെടുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഫാള്‍സ് ചര്‍ച്ചിലുള്ള നാഷണല്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ (7482 Lee Hwy, Falls Church, VA 22042) സംസ്‌കരിക്കും.
സംസ്‌കാരചടങ്ങുകള്‍ https://tinyurl.com/josephkurian കാണാവുന്നതാണ്.