പാലക്കാട്: കേരളത്തിലെയടക്കം ഉപതിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ ഇന്നലെത്തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചു. പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തലിനെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി എതിര്‍പ്പുമായി കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. പി സരിന്‍ രംഗത്തെത്തി. സരിന്‍ പാലക്കാട് സ്വതന്ത്രനായി മത്സരിച്ചേക്കും.
രാവിലെ 11.45 ന് സരിന്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. സ്ഥാനമാനങ്ങള്‍ രാജിവെച്ചു സ്വതന്ത്രനായി മത്സരിക്കുമെന്നാണ് പ്രചാരണം. അതേസമയം, വലിയ തിരിച്ചടി മുന്നില്‍ക്കണ്ട് അനുനയ നീക്കവും നടക്കുന്നുണ്ട്.