ന്യൂയോര്‍ക്ക്: കെ എച്ച് എന്‍ എ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി ഡോ. രഞ്ജിനി പിള്ള തുടരും. 2024 മെയ് 6നു ന്യൂയോര്‍ക്ക് കൗണ്ടി കോടതിയില്‍ മുന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനും ഗോപിനാഥ കുറുപ്പിനും എതിരായി ഫയല്‍ ചെയ്തിരുന്ന കേസില്‍ കേസിന്റെ ജൂറിസ്ഡിക്ഷന്‍ ന്യൂയോര്‍ക്ക്‌സ്റ്റേറ്റ് അല്ല എന്ന കാരണം കാണിച്ച് ഡിസംബര്‍ 12-നു കേസ് തള്ളി കോടതി വിധി വന്നു. കേസിന്റെവിശദാംശങ്ങളിലേക്ക് കോടതി കടന്നിട്ടില്ല.
ഇതിനുമുന്‍പ് കേസ് കൈകാര്യം ചെയ്തിരുന്ന രണ്ട് ജഡ്ജിമാരും ജൂറിസ്ഡിക്ഷന്‍ സ്വീകരിച്ച് ഉത്തരവുകള്‍പുറപ്പെടുവിച്ചിട്ടുണ്ട്. കേസ് ഫയല്‍ ചെയ്ത ആദ്യദിവസം തന്നെ ജൂറിസ്ഡിക്ഷന്‍ ന്യൂയോര്‍ക്ക് ആണെന്ന്തീര്‍ച്ചപ്പെടുത്തിയിരുന്നതാണ്. അതുകൊണ്ടുതന്നെ ഈവിധിക്കെതിരായി അപ്പീല്‍ നല്‍കുവാന്‍ ട്രസ്റ്റീബോര്‍ഡ് തീരുമാനിച്ചിരിക്കുന്നു. സംഘടനയുടെ ബൈലാ അനുശാസിക്കുന്ന പ്രകാരം 15-ല്‍ 11 അംഗങ്ങള്‍ പിന്തുണക്കുന്ന ഡോ.രഞ്ജിനി പിള്ള തന്നെ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി തുടരുന്നതാണ്. ഈതീരുമാനം സംഘടനയുടെ ജുഡീഷ്യല്‍ കൌണ്‍സില്‍ നേരത്തെതന്നെ ശരിവച്ചിട്ടുണ്ട്.
കേസിന്റെവിശദവിവരങ്ങള്‍ന്യൂയോര്‍ക്ക്‌കോടതിയുടെവെബ്‌സൈറ്റില്‍ലഭ്യമാണ്.
https://iapps.courts.state.ny.us/nyscef/DocumentList?docketId=/EbfzF0YXEhjduEZgLXD4g==&dis play=all
ഡിസംബര്‍ 12-ലെ വിധിയുടെ പകര്‍പ്പ് കയ്യെഴുത്തുകോപ്പി മാത്രമേ ലഭിച്ചിട്ടുള്ളു.