ഷഹാനയുടെ മരണം, റുവൈസിന്റെ സസ്പെൻഷൻ വീണ്ടും നീട്ടി

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് മെഡിക്കൽ കോളജ് പിജി അവസാന വർഷ വിദ്യാർഥിനിയായിരുന്ന ഡോ. ഷഹാനയുടെ മരണത്തിൽ ഡോ. റുവൈസിന്റെ സസ്പെൻഷൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ നീട്ടി. മൂന്ന് മാസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള നിരന്തര മാനസിക പീഡനത്തെത്തുടർന്ന് കുറിപ്പെഴുതിവെച്ചാണ് ഷഹാന ആത്മഹത്യ ചെയ്തത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർഥികളായിരുന്ന ഡോ. റുവൈസും ഷഹാനയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ, സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടതിനെ തുടർന്ന് ഷഹാന ജീവനൊടുക്കി. 2023 ഡിസംബർ 4 ന് രാത്രിയിലാണ് മെഡിക്കൽ കോളജിന് സമീപത്തുള്ള താമസസ്ഥലത്താണ് ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് റുവൈസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷഹാനയെ ജീവനൊടുക്കിയ നിലയിൽ കണ്ടത്.

Dr. Ruwais suspension extend in shahana suicide case

More Stories from this section

family-dental
witywide