ഡാളസ്: ഗണിത-കംപ്യൂട്ടര്‍ സാങ്കേതികശാസ്ത്ര വിദഗ്ധനും സാഹിത്യകാരനുമായ മരങ്ങാട്ടുപിള്ളി പാലാക്കാട്ടുമല മൂത്തേടത്തില്ലത്ത് ഡോ. ശങ്കരന്‍ ത്രിവിക്രമന്‍ നമ്പൂതിരി അമേരിക്കയില്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. അറുപത് വര്‍ഷത്തോളമായി ഡാലസിനടുത്ത് മെക്കിനിയില്‍ കുടുംബസമേതം താമസിച്ചുവരികയാണ് ഇദ്ദേഹം.
കുറച്ചുനാളുകളായി വിശ്രമജീവിതത്തിലായിരുന്നു. പാലാ സെയ്ന്റ് തോമസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു ബിരുദ പഠനം കാലടി ശ്രീ ശങ്കരാചാര്യ കോളേജിലും കോഴിക്കോട് ഫാറൂഖ് കോളേജിലും അധ്യാപകനായിരുന്ന ഇദ്ദേഹം 1963 ലാണ് അമേരിക്കയില്‍ എത്തിയത്.
യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്, വിസ്‌കോന്‍സെന്‍ യൂണിവേഴ്‌സിറ്റി, ഇല്ലിനോയ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍നിന്ന് പിഎച്ച്.ഡി.യും കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടി. പിന്നീട് അവിടെയല്ലാം അധ്യാപകനായി. 1974-ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്സസിന്റെ ട്രെയിലര്‍ ക്യാംപസില്‍ എത്തി. അവിടെ മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്മെന്റ് മേധാവിയാകുകയും ചെയ്തു.
ഭാര്യ: യൂണിവേഴ്‌സസിറ്റി ഓഫ് ടെക്സസില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന സരസ്വതി അന്തര്‍ജനം.
മക്കള്‍: ഡോ. മായ, ഇന്ദു (കെമിക്കല്‍ എന്‍ജിനീയര്‍).
മരുമകന്‍: വിജയ് ശരദേഷ് പാണ്ഡേ.
സഹോദരങ്ങള്‍: എം.എസ്. നാരായണന്‍ നമ്പൂതിരി, എം.എസ്. ശങ്കരന്‍ നമ്പൂതിരി, എം.എസ്. ദാമോദരന്‍ നമ്പൂതിരി, ആര്യാദേവി അന്തര്‍ജനം, അമ്മിണി അന്തര്‍ജനം, ശാരദ അന്തര്‍ജനം, പരേതരായ ശ്രീദേവി അന്തര്‍ജനം, എം.എസ്. ശ്രീധരന്‍ നമ്പൂതിരി, എം.എസ്. കൃഷ്ണന്‍ നമ്പൂതിരി.
സംസ്‌കാരം അമേരിക്കയില്‍ പിന്നീട്.