ഡോ. വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശം

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ ആശുപത്രിയില്‍വെച്ച് ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ മാനസിക നില പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീം കോടതി നിര്‍ദേശം. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഈ മാസം ആദ്യം സുപ്രീം കോടതി തള്ളിയിരുന്നു. വിടുതല്‍ ഹര്‍ജി ഒരു കാരണ വശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രതിയുടെ ജാമ്യാപേക്ഷയില്‍ സംസ്ഥാനത്തിന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

കൃത്യസമയത്ത് നല്ല ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ഡോ. വന്ദനയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നു എന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ ഇത് വാദത്തിന് മാത്രം ഉന്നയിക്കാമെന്ന് പറഞ്ഞ ജസ്റ്റിസ് അഭയ് എസ് ഓഖാ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിടുതല്‍ ഹര്‍ജി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

സന്ദീപിനായി അഭിഭാഷകരായ ബി എ ആളൂര്‍, അശ്വതി എം കെ എന്നിവരാണ് ഹാജരായത്.
നവംബര്‍ 11 ന് കേസ് വീണ്ടും പരിഗണിക്കും.

More Stories from this section

family-dental
witywide