പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുവേണ്ടി ഓടയുടെ ഗതിമാറ്റി. സംഭവത്തില്‍ കോണ്‍ഗ്രസ് ഇടപെടുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തു.
സംഭവം നടന്നത് ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിലെ ഓടയിലാണ്. ഇതിനു സമീപമാണ് ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം. അതേസമയം, കൊടുമണ്ണിലെ പഞ്ചായത്ത് സ്റ്റേഡിയത്തിനു മുന്നില്‍ ഓട നിര്‍മാണം തടഞ്ഞു കൊടി കുത്തിയെന്ന് കാട്ടി ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്ഡ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഇവരെ വിട്ടയച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊടുമണ്‍ പഞ്ചായത്തില്‍ ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഓട റോഡിന്റെ അതിര്‍ത്തിയിലേക്കു മാറ്റി സ്ഥാപിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്.