യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ നാടകീയ സംഭവങ്ങള്‍; യാത്രക്കാരി ജീവനക്കാരനെ കടിച്ചു

യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍വെച്ച് ജീവനക്കാരനെ കടിച്ച് യാത്രക്കാരി. യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവമുണ്ടായത്. മയാമിയില്‍ നിന്നും ന്യൂജേഴ്സിയിലെ നെവാര്‍ക്കിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ആക്രമകാരിയായ യാത്രിക ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെ കടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്.

യുണൈറ്റഡ് ഫ്‌ലൈറ്റ് 762 ചൊവ്വാഴ്ച വൈകുന്നേരം ഫ്‌ലോറിഡയിലെ മയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ന്യൂജേഴ്സിയിലെ നെവാര്‍ക്കിലേക്ക് പുറപ്പെട്ടു. എന്നാല്‍ യാത്രയ്ക്കിടെ പ്രകോപിതയായ യാത്രക്കാരി വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കുകയും ജീവനക്കാരനെ കടിക്കുകയുമായിരുന്നു. തുടര്‍ന്ന് വിമാനം ഒര്‍ലാന്‍ഡോയിലേക്ക് വഴിതിരിച്ചുവിടുകയും അടിയന്തര ലാന്‍ഡിംഗ് നടത്തുകയുമായിരുന്നു.

ഒരു സ്ത്രീ നിലവിളിക്കുന്നതും മറ്റ് യാത്രക്കാരോട് അസഭ്യം പറയുന്നതും ഫ്‌ലൈറ്റ് ജീവനക്കാര്‍ അവരെ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ജീവനക്കാരന്‍ തടഞ്ഞപ്പോള്‍ അയാളുടെ തോളില്‍ കടിക്കുകയും വസ്ത്രത്തിന്റെ ഒരു ഭാഗം കടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരെ ഒരു സീറ്റിനോട് ചേര്‍ന്ന് കെട്ടിയിടുകയായിരുന്നു.

ഒര്‍ലാന്‍ഡോയില്‍ വിമാനമെത്തിയപ്പോള്‍ കാത്തുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ യുവതിയെ കസ്റ്റഡിയിലെടുത്തു. ഇതോടെ സഹയാത്രികര്‍ കയ്യടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്.

More Stories from this section

family-dental
witywide