കാസർഗോഡ്: പെരിയ ചാലിങ്കാലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ബസ് ഡ്രൈവർ മരിച്ചു. മധുർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് സാരമായ പരുക്കേറ്റു.
മംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോയ മെഹബൂബ് ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പെരിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും പ്രവേശിപ്പിച്ചു. അപകടം നടന്നത് ദേശീയപാതയിൽ ആയതിനാൽ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. യാത്രക്കാരെ മാറ്റിയ ശേഷം ക്രെയിൻ ഉപയോഗിച്ചാണ് ബസ് അവിടെനിന്ന് മാറ്റിയത്.
Tags: