ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കും, സ്വന്തം വാഹനവുമായി എത്തുന്നവരുടെ ടെസ്റ്റ് നടത്താന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിക്കിടന്ന ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി സ്വന്തം വാഹനവുമായി എത്തുന്നവരുടെ ടെസ്റ്റ് നടത്താനാണ് നീക്കം. ഒരാളെങ്കിലും എത്തിയാല്‍ പൊലീസ് സംരക്ഷണയോടെ ടെസ്റ്റ് നടത്താനാണ് ശ്രമം. ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ കൃത്യമായ രേഖകള്‍ കൃത്യമായി കൈവശമുണ്ടായിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാത്രമല്ല, ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ക്ക് പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരേ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും നടത്തുന്ന സമരം തുടരുന്നതിനാല്‍ ഇന്നും ടെസ്റ്റ് മുടങ്ങിയേക്കും. ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ത്തന്നെയാണ് സംയുക്ത സമരസമിതി. ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ ടെസ്റ്റിന് വിട്ടുനല്‍കാതെയാണ് പ്രതിഷേധം.

പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സംഘടനകള്‍. കനത്ത പ്രതിഷേധത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide