ഇറാനിലെ പ്രതിരോധ മന്ത്രാലയത്തിന് നേരെ ഡ്രോണ്‍ ആക്രമണം : ഒരാളുടെ വധശിക്ഷ നടപ്പാക്കി ഇറാന്‍

ടെഹ്റാന്‍: കഴിഞ്ഞ വര്‍ഷം മധ്യ ഇറാനിലെ പ്രതിരോധ മന്ത്രാലയത്തിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇറാന്‍ ഭരണകൂടം ഒരാള്‍ക്ക് വധ ശിക്ഷ നല്‍കിയതായി സംസ്ഥാന മാധ്യമങ്ങള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ ചാര ഏജന്‍സിയായ മൊസാദിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഇസ്ഫഹാനിലെ പ്രതിരോധ മന്ത്രാലയത്തിന്റെ ഒരു സമുച്ചയം തകര്‍ക്കാന്‍ വധശിക്ഷയ്ക്ക് വിധേയനായ ആള്‍ പദ്ധതിയിട്ടിരുന്നതായാണ് കുറ്റം ചുമത്തിയിരിക്കുന്നത്. വധശിക്ഷ എന്നാണ് നടപ്പാക്കിയതെന്നോ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല.

ഇസ്രായേല്‍ തങ്ങളുടെ മണ്ണില്‍ നിരവധി രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും ഇറാന്‍ ആരോപിക്കുന്നുണ്ട്. 2023 ഫെബ്രുവരിയില്‍ നതന്‍സ് ആണവ കേന്ദ്രമായ ഇസ്ഫഹാനിലെ പ്രതിരോധ മന്ത്രാലയത്തില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തതായി ഇറാന്റെ രഹസ്യാന്വേഷണ മന്ത്രാലയം അറിയിച്ചു. ബദ്ധശത്രുവായ ഇസ്രായേലുമായി വര്‍ഷങ്ങളായി ഇറാന്‍ നിഴല്‍ യുദ്ധത്തിലാണ്.

ജനുവരിയില്‍ ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇറാന്‍ തങ്ങളുടെ ന്യൂനപക്ഷമായ കുര്‍ദിഷ് വിഭാഗത്തില്‍പ്പെട്ട നാല് പേരെ തൂക്കിലേറ്റിയിരുന്നു. ഇസ്ഫഹാനിലെ ഇറാന്റെ പ്രതിരോധ കേന്ദ്രം തകര്‍ക്കാനുള്ള പദ്ധതിയില്‍ ഇസ്രായേലുമായി സഹകരിച്ചതിനാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടതെന്നാണ് പുറത്തുവന്ന വിവരം.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഹമാസ് പോരാളികള്‍ക്കെതിരെ ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തുന്ന യുദ്ധം സംഘര്‍ഷം വര്‍ധിപ്പിച്ചിരുന്നു. യുദ്ധത്തില്‍ ഇറാന്‍ പിന്തുണ ഹമാസിനാണ്.

More Stories from this section

family-dental
witywide