നെതന്യാഹുവിനെ ലക്ഷ്യംവെച്ച് ലെബനനിൽനിന്നു ഡ്രോൺ ആക്രമണം, സ്വകാര്യ വസതിക്കു സമീപം ഡ്രോൺ പൊട്ടിത്തെറിച്ചു

ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യംവെച്ച് ലെബനനിൽനിന്നു ഡ്രോൺ ആക്രമണം. സീസേറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതി ലക്ഷ്യം വച്ച് ഡ്രോൺ ആക്രമണമുണ്ടായതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പിന്നിൽ ഹിസ്ബുള്ളയാണ് എന്നു കരുതുന്നു. ലെബനനിൽനിന്നുള്ള ഡ്രോൺ രാജ്യത്തേക്ക് കടന്നതായി ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചു. ആക്രമണത്തിൽ നെതന്യാഹു സുരക്ഷിതനാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.

നെതന്യാഹുവും ഭാര്യയും അവിടെ ഉണ്ടായിരുന്നില്ലെന്നും ആളപായമൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അക്രമത്തിൽ ആർക്കും പരിക്കുകളില്ല. സംഭവത്തിൽ, അന്വേഷണം ആരംഭിച്ചതായും സൈന്യം അറിയിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു അപ്രതീക്ഷിത ആക്രമണം. ലെബനനിൽനിന്ന് മൂന്ന് മിസൈലുകൾ സീസേറിയ ലക്ഷ്യമിട്ട് എത്തിയതായാണ് റിപ്പോർട്ട്. രണ്ടെണ്ണം സൈന്യം ഉപരോധിച്ചു. ഒരെണ്ണം സിസേറിയയിൽ വന്നു പൊട്ടിത്തെറിച്ചു. ചില കെട്ടിടങ്ങൾക്ക് നാശം സംഭവിച്ചതായി റിപ്പോർട്ട് ഉണ്ട്.

അക്രമത്തിന്റെ പശ്ചാത്തലത്തിൽ ടെൽ അവീവിലും ​ഗ്ലിലോട്ടിലേയും വിവിധ ഭാ​ഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി. ഹമാസിന്റെ തലവൻ യഹിയ സിൻവാറെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ആക്രമണമുണ്ടായിരിക്കുന്നത്. ഗാസയിൽ കഴിഞ്ഞദിവസങ്ങളിൽ നടന്ന സൈനികനടപടിക്കിടെയാണ് സിൻവാർ കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ആസൂത്രകനായിരുന്നു യഹ്യ സിൻവാർ

ബയ്റുട്ടിൻ്റെ തെക്കുഭാഗത്ത് ഹിസ്ബുള്ള കേന്ദ്രത്തിലും തെക്കൻ ലെബനനിലെ നബതിയേഹിലുമാണ് ഇസ്രയേൽ കഴിഞ്ഞദിവസം വ്യോമാക്രമണം നടത്തിയിരുന്നു. അന്ന് നബതിയേഹിൽ മേയറുൾപ്പെടെ ആറുപേർ മരിക്കുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്രയേൽ-ഹിസ്ബുള്ള ഏറ്റുമുട്ടലിൽ 1356 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.

Drone targets Israeli PM Netanyahu’s home Lebanon

More Stories from this section

family-dental
witywide