
ഗുവാഹത്തി: അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്നതിനാല്‍ ജനുവരി 22 ഡ്രൈ ഡേ ആയി അസം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഞായറാഴ്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ടൂറിസം മന്ത്രി ജയന്ത മല്ല ബറുവയാണ് ഇക്കാര്യം പറഞ്ഞത്.
അയോധ്യയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 6000-ത്തിലധികം ആളുകളും പങ്കെടുക്കും.