ന്യൂയോര്‍ക്ക് : ടൈംസ് സ്‌ക്വയറില്‍ ദുര്‍ഗ്ഗാ പൂജ നടത്തിയതോടെ ഒരു ചരിത്ര നിമിഷത്തിന്റെ ഭാഗമാകുകയായിരുന്നു ന്യൂയോര്‍ക്ക്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഊര്‍ജ്ജസ്വലമായ ചൈതന്യത്തൈ ന്യൂയോര്‍ക്കിലേക്ക് ആവാഹിച്ചതോടെ നഗരത്തിന് മധ്യത്തിലുള്ള ദുര്‍ഗ പൂജ പന്തലിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
History has been Scripted !!!
— Sourav || সৌরভ (@Sourav_3294) October 6, 2024
For the 1st time, Durga pujo was organized at the centre of Times Square, New York City, United States.
Kudos to all the Bengalis living in New York who have made this possible!!! pic.twitter.com/n6iu4FGNp8
ബംഗാളി ക്ലബ് യുഎസ്എ സംഘടിപ്പിച്ച രണ്ട് ദിവസത്തെ പരിപാടിയില്‍ പരമ്പരാഗത വസ്ത്രം ധരിച്ച ഇന്ത്യന്‍-അമേരിക്കന്‍ വംശജരുടെ വന്‍ ജനക്കൂട്ടം വലിയ ജനശ്രദ്ധ നേടി. പരമ്പരാഗത നബാമി പൂജ, ദുര്‍ഗാ സ്‌തോത്രങ്ങള്‍ എന്നിവയോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പൂജയ്ക്കൊടുവില്‍ ബോളിവുഡ് ഡാന്‍സ് മ്യൂസിക്കല്‍ പരിപാടിയും സംഘടിപ്പിക്കും. ദുര്‍ഗ പൂജ ആഗോളതലത്തില്‍ ആഘോഷിക്കുന്ന സന്തോഷത്തിലായിരുന്നു പലരും. ബംഗാളി സംസ്‌കാരം ന്യൂയോര്‍ക്ക് നഗരത്തിലെത്തിച്ചതിന്റെ സന്തോഷവും ചിലര്‍ പങ്കുവെച്ചു.