ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ പാർട്ടി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കേച്ചേരി(തൃശ്ശൂര്‍): തൃശൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഎം കേച്ചേരി ലോക്കല്‍ കമ്മിറ്റി ഓഫീസിലെ മുറിയിലാണ് ഡിവൈഎഫ്ഐ പ്രാദേശിക നേതാവും മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ പരേതനായ ഭരതന്റെ മകനുമായ സുജിത്തിനെ(28) മരിച്ച നിലയിൽ കണ്ടത്. ഡിവൈഎഫ്ഐ കേച്ചേരി മേഖല പ്രസിഡന്റാണ് സുജിത്ത്.

സുഹൃത്തിനോട് പാര്‍ട്ടി ഓഫീസിലെത്താന്‍ വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ സുഹൃത്തുക്കള്‍ ഓഫീസില്‍ എത്തിയപ്പോഴാണ് സുജിത്തിനെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഈ സമയം പാർട്ടി ഓഫിസിൽ ആരുമുണ്ടായിരുന്നില്ല. കേച്ചേരി ആക്ട്സ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുന്നംകുളം പൊലീസ് സ്ഥലത്തെത്തി സുജിത്തിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാധ്യതയാണ് മരണത്തിന്റെ കാരണമെന്നാണ് പൊലീസ് നി​ഗമനം. സംസ്‌കാരം ബുധനാഴ്ച. അമ്മ: സുജാത ഭാര്യ: ആതിര സഹോദരി: സുരഭി.

dyfi local leader found dead in cpm local committee office

More Stories from this section

family-dental
witywide