ക്നാനായ കൂട്ടായ്മയായ കെ.സി.സി.എന്‍.എയുടെ പതിനഞ്ചാം കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ജൂലായ് 4 മുതല്‍ 7വരെ ടെക്സാസിലെ സാന്‍ ആന്റോണിയോയിലാണ് കണ്‍വെന്‍ഷന്‍. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കുള്ള ഏര്‍ലി ബേര്‍ഡ് രജിസ്ട്രേഷനാണ് രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയത്. ഫെബ്രുവരി 25വരെയാണ് തിയതി നീട്ടിയത്. കണ്‍വെന്‍ഷനിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ https://convention.kccna.com എന്ന ലിങ്ക് പ്രയോജനപ്പെടുത്തണമെന്ന് കെ.സി.സി.എന്‍.എ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ഏര്‍ലി ബേര്‍ഡ് പാക്കേജ് തുക ഇപ്രകാരമാണ്. ഫാമിലി സ്പോണ്‍സര്‍ 1399 ഡോളര്‍, ഗ്രാന്റ് സ്പോണ്‍സര്‍ ഓപ്ഷന്‍-എ 3000
ഡോളര്‍, ഓപ്ഷന്‍-ബി 3000 ഡോളര്‍, മെഗാ സ്പോണ്‍സര്‍ 5000 ഡോളര്‍, സില്‍വര്‍ സ്പോണ്‍സര്‍ 10,000 ഡോളര്‍, ഗോള്‍ഡ് സ്പോണ്‍സര്‍ 15,000 ഡോളര്‍, പ്ളാറ്റിനം സ്പോണ്‍സര്‍ 20,000 ഡോളര്‍, ഡയമണ്ട് സ്പോണ്‍സര്‍ 25,000 ഡോളര്‍ എന്നിങ്ങനെയാണ് പാക്കേജ്. പാക്കേജ് വിവരങ്ങള്‍ ചുവടെയുള്ള പട്ടികയില്‍ കാണാം.
കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷാജി എടാട്ട്, എക്സി.വൈസ് പ്രസിഡന്റ് ജിപ്സണ്‍ പുറയംപള്ളില്‍, ജനറല്‍ സെക്രട്ടറി അജിഷ് പോത്തന്‍ താമരത്തു , ജോ.സെക്രട്ടറി ജോബിന്‍ കക്കാട്ടില്‍, ട്രഷറര്‍ സാമോന്‍ പല്ലാട്ടുമഠം, ഫിനു തൂമ്പനല്‍, നയോമി മാന്തുരുത്തില്‍, വെസ്റ്റേണ്‍ റീജിയണ്‍ ആര്‍വിപി ജോസ് പുത്തന്‍പുരയില്‍, ലിസി കാപ്പറമ്പില്‍, ലൈജു ചേന്ദന്‍ഗാട്ട്, ചിക്കാഗോ ആര്‍.വി.പി സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്,
ഡാലസ് സാന്‍ ആന്റോണിയോ ആര്‍വിപി ഷിന്റോ വള്ളിയോടത്ത്, ഹൂസ്റ്റണ്‍ ആര്‍.വി.പി അനുപ് മ്യാല്‍ക്കരപ്പുറത്ത്, ഡിട്രോയിറ്റ് ആര്‍.വി.പി അലക്സ് പുല്ലുകാട്ട്, ന്യൂയോര്‍ക്ക് ആര്‍വിപി ജയിംസ് ആലപ്പാട്ട്, നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ ആര്‍വിപി ജോബോയ് മണലേല്‍, താമ്പ ആര്‍വിപി ജയിംസ് മുകളേല്‍, കെ.സി.ഡബ്ള്യു.എഫ്.എന്‍.എ പ്രസിഡന്റ് പ്രീണ വിശാകന്തറ, കെ.സി.ഡബ്ള്യു.എല്‍.എന്‍.എ പ്രസിഡന്റ് രേഷ്മ കാരക്കാട്ടില്‍, കെ.സി.ഡബ്ള്യു.എന്‍.എ പ്രസിഡന്റ് ആല്‍ബിന്‍ പുലികുന്നേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പതിനഞ്ചാം കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.