തൃശ്ശൂരിൽ ഇന്ന് വീണ്ടും ഭൂചലനം, പുലർച്ചെ 3.56ന് കുന്നംകുളം മേഖലയിലാണ് ഭൂമികുലുങ്ങിയത്

തൃശ്ശൂരിൽ വീണ്ടും ഭൂചലനം. പുലർച്ചെ 3.56-ന് ജില്ലയുടെ വടക്കൻ മേഖലയായ കുന്നംകുളം, ചൂണ്ടൽ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെയും ഈ പ്രദേശങ്ങളിൽ ഭൂമി കുലുങ്ങിയിരുന്നു. പുലർച്ചയെയാതിനാൽ പലരും അ റിഞ്ഞതു തന്നെയില്ല. ഏതാനും സെക്കന്റുകളോളം ഭൂചലനം നീണ്ടുവെന്ന് നാട്ടുകാർ പറയുന്നു.

റിക്ടർ സ്കെയിലിൽ മൂന്ന് തീവ്രതയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. കുന്നംകുളം, ചാവക്കാട്, കോട്ടോല്‍, കടവല്ലൂര്‍, അക്കിക്കാവ്, ഗുരുവായൂര്‍, കേച്ചേരി,കടങ്ങോട്, എരുമപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കഴിഞ്ഞ ദിവസം ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാവിലെ 8.15-ഓടെയാണ് ഉഗ്രമുഴക്കത്തോടെയുള്ള പ്രകമ്പന ശബ്ദം ഏതാനും സെക്കന്റുകള്‍ അനുഭവപ്പെടുകയായിരുന്നു. പരിഭ്രാന്തരായ ആളുകളില്‍ പലരും വീടിന് പുറത്തിറങ്ങി. ഒരു വീടിന് കാര്യമായ കേടുപാട് സംഭവിച്ചതൊഴിച്ചാൽ കാര്യമായ നഷ്ടങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട്

Earthquake felt in Trissur Again

More Stories from this section

family-dental
witywide