ലൊസാഞ്ചലസിൽ ഭൂചലനം: റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത, തുടർ ചലനത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിങ്കളാഴ്ച ഉച്ചയോടെ ലോസ് ഏഞ്ചൽസ് മേഖലയിൽ റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. യു.എസ്. ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ലോസ് ഏഞ്ചൽസ് നഗരമധ്യത്തിൽ നിന്ന് ഏതാനും മൈൽ വടക്കായി ഹൈലാൻഡ് പാർക്ക് പരിസരത്താണ് ഭൂകമ്പ പ്രഭവകേന്ദ്രം.

പരുക്കുകളൊ അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങൾക്കും മറ്റും കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അഗ്നിശമനസേന അറിയിച്ചു.

പ്രധാനപ്പെട്ട ഭൂകമ്പമായതിനാൽ തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്നും ആളുകൾ തയാറായിരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലോ അടുത്ത ആഴ്ചയോ തുടർചലനം ഉണ്ടായേക്കാം. ഇപ്പോളുണ്ടായ ഭൂചനത്തിന് രണ്ടു ദിവസം മുമ്പ് 1.7 തീവ്രതയിലും 1.3 തീവ്രതയിലും ഉള്ള 2 ചെറിയ ഭൂചലനങ്ങൾ ഉണ്ടായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

earthquake in Los Angeles