മെക്സിക്കോ-ഗ്വാട്ടിമാല അതിര്‍ത്തിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം

മെക്‌സികോ: ഞായറാഴ്ച പുലര്‍ച്ചെ മെക്സിക്കോയുടെയും ഗ്വാട്ടിമാലയുടെയും അതിര്‍ത്തിയില്‍ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. മെക്സിക്കന്‍ അതിര്‍ത്തി പട്ടണമായ സുചിയാറ്റിന് സമീപം രാവിലെ 6 മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്. പസഫിക് തീരത്ത് നിന്ന് 16 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ബ്രിസാസ് ബാര ഡി സുചിയേറ്റ് ആയിരുന്നു പ്രഭവകേന്ദ്രം.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ഭൂകമ്പത്തിന്റെ പ്രാഥമിക തീവ്രത 75 കിലോമീറ്റര്‍ ആഴത്തിലാണ്. മെക്‌സിക്കോയില്‍, നാശനഷ്ടങ്ങള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, എന്നാല്‍ കൂടുതല്‍ പര്‍വതപ്രദേശങ്ങളും അതിര്‍ത്തിയുടെ വിദൂര ഭാഗങ്ങളിലും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്.

അതിര്‍ത്തിയിലുടനീളം ക്വെറ്റ്സാല്‍ട്ടെനാംഗോ മേഖലയിലെ ഹൈവേകളിലേക്ക് ചെറിയ മണ്ണിടിച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, സാന്‍ മാര്‍ക്കോസിലെ ഒരു ആശുപത്രിയിലെ ഭിത്തികളില്‍ വലിയ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിറയുന്നുണ്ട്.

More Stories from this section

family-dental
witywide