ചിക്കാഗോ ലയണ്‍സ് ഓഫീസ് സന്ദര്‍ശിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഈസ്റ്റ് ലയണ്‍സ് ക്ലബ് സംഘം, സ്വീകരിച്ച്‌ ചിക്കാഗോ മലയാളി സമാജം

ചിക്കാഗോ : പത്തുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഈസ്റ്റ് ലയണ്‍സ് ക്ലബ് സംഘം.

കോഴിക്കോട് മുക്കം ഈസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡണ്ട് നിഷാബ് മുല്ലോളിയുടെ നേതൃത്തില്‍, വിവിധ രാജ്യങ്ങളില്‍ ബിസിനസ്സ് നടത്തുന്ന ഈസ്റ്റ് ലയണ്‍ അംഗങ്ങളായ വയലില്‍ ഫസലുറഹിമാന്‍ ബിബിഎം (ദുബൈ), എം.കെ ജാഫര്‍ -ഹൈക്ക് ടെക്ക് വിഷന്‍ ഗോന്‌ജോ (ചൈന), സമീര്‍ -സ്റ്റീല്‍ ഫോഴ്‌സ് (ബഹറിന്‍) എന്നിവരുടെ സംഘം ചിക്കാഗോ ലയണ്‍സ് ഓഫീസും സന്ദര്‍ശിച്ചു. തുടര്‍ന്ന് മയാമി ബീച്ച്, ലാസ് വേഗസ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വാഷിംഗ്ടണില്‍ നിന്നാണ് മടക്കം.

ചിക്കാഗോ മലയാളി സമാജം ഭാരവാഹികളായ പികെ പ്രകാശ്, ജോസ് മണക്കാട്ട് എന്നിവരാണ് സംഘത്തെ ചിക്കാഗോ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചത്. അമേരിക്കയില്‍ എത്തിയതും ഇവിടുത്തെ മലയാളികളുമായി ബന്ധപ്പെടാനുമിടയായതില്‍ നിഷാബ് മുല്ലോളി സന്തോഷം പങ്കുവെച്ചു.

More Stories from this section

family-dental
witywide